Join Whatsapp Group. Join now!
Aster MIMS 10/10/2023

പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മോഷണം പോയതായി ഭാരവാഹികളുടെ പരാതി; സിസിടിവി പുറത്തായതോടെ പോലീസ് തന്നെ 'പ്രതിയായി'

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്റെ പ്രഖ്യാപന ദിനമായ ശനിയാഴ്ച 'ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം, ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം' രാത്രിയുടെ മറവില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മോഷണം പോയി. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്വന്തം നിലയില്‍Kasaragod, Kerala, news, Popular front of india, Police, Popular Front Flex board removed by Police officers, Protest
കാസര്‍കോട്: (www.kasargodvartha.com 17.02.2018)  രാത്രിയുടെ മറവില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മോഷണം പോയി. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യം ലഭിച്ചതോടെ 'പ്രതി' പോലീസ് തന്നെയാണെന്ന് വ്യക്തമായി. പോപ്പുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അര്‍ദ്ധരാത്രി എടുത്തുകൊണ്ടുപോകുന്ന പോലീസുകാരുടെ ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞത്.

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കാണാതായത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചതായി പോപ്പുലര്‍ ഫ്രണ്ട് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് വൈ മുഹമ്മദ് പറഞ്ഞു. എന്നാല്‍ സിസിടിവി ദൃശ്യം പുറത്തു വന്നതോടെ പോലീസിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

ഒരു പോസ്റ്റില്‍ നിരവധി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉണ്ടായിരിക്കെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മാത്രം നീക്കം ചെയ്തത് പോലീസ് തന്നെ സംഘര്‍ഷത്തിന് കളമൊരുക്കുന്ന സാഹചര്യമാണ് ഉണ്ടാക്കിയതെന്ന് മുഹമ്മദ് ആരോപിച്ചു. ഒരു വിഭാഗത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അഴിച്ചെടുത്ത് മറ്റു പാര്‍ട്ടിക്കാരുടെ തലയില്‍ കെട്ടിവെച്ച് സംഘര്‍ഷമുണ്ടാക്കാനുള്ള പോലീസുകാരുടെ ശ്രമമാണ് സിസിടിവി ദൃശ്യം പുറത്തുവന്നതോടെ പൊളിഞ്ഞതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച അര്‍ദ്ധ രാത്രി 12.45 നും ഒരു മണിക്കും ഇടയിലാണ് പോലീസുകാര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അഴിച്ച് മാറ്റുന്നത് സി സി ടി വിയില്‍ പതിഞ്ഞത്. സംഭവംസംബന്ധിച്ച് ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി വൈ മുഹമ്മദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം കുമ്പള, വിദ്യാനഗര്‍, ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും പോപ്പുലര്‍ ഫ്രണ്ടിന്റെ നിരവധി പ്രചരണ സാമഗ്രികള്‍ നശിപ്പിക്കപ്പെട്ടിരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

Watch Video




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Popular front of india, Police, Popular Front Flex board removed by Police officers, Protest
< !- START disable copy paste -->