City Gold
news portal
» » » » » » » » ഗള്‍ഫില്‍ ജോലിക്കുവേണ്ടി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി എത്തുന്നവരെ ഡിജിപിയുടെ സര്‍ക്കുലറില്‍ സൂചിപ്പിക്കാത്ത സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ട് വട്ടംകറക്കുന്നു; ഉദ്യോഗാര്‍ത്ഥികളില്‍ അമര്‍ഷം പുകയുന്നു, നാറ്റിവിറ്റി കൊണ്ടുവരേണ്ടെന്ന് ജില്ലാ പോലീസ് ചീഫ് കാസര്‍കോട് വാര്‍ത്തയോട്

കാസര്‍കോട്: (www.kasargodvartha.com 14.02.2018) ഗള്‍ഫില്‍ ജോലിക്കുവേണ്ടി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി എത്തുന്നവരെ ഡിജിപിയുടെ സര്‍ക്കുലറില്‍ സൂചിപ്പിക്കാത്ത സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ട് വട്ടംകറക്കുന്നതായി ആക്ഷേപംശക്തമായി. ഇതേതുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളില്‍ കടുത്ത അമര്‍ഷമാണ് ഉയരുന്നത്. ആധാര്‍ കാര്‍ഡ് / വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് കോപ്പി, നാല് ഫോട്ടോ എന്നിവ മാത്രമാണ് സര്‍ട്ടിഫിക്കറ്റായി ഹാജരാക്കേണ്ടതെന്നാണ് 02/02/2018 ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

Kasaragod, Kerala, news, Police, Certificates, Top-Headlines, Police disturbs clearance certificate applicants, Protest.

എന്നാല്‍ കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ഇതുകൂടാതെ നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, എസ് എസ് എല്‍ സി ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയും ആവശ്യപ്പെടുന്നുണ്ട്. നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനായി ഒരു ഉദ്യോഗാര്‍ത്ഥി കോയിപ്പാടി വില്ലേജ് ഓഫീസറെ സമീപിച്ചപ്പോള്‍ ജില്ലാ പോലീസ് ചീഫിന്റെ കത്ത് ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്നും വില്ലേജ് ഓഫീസറെ വിളിച്ച് അനാവശ്യമായി ഉദ്യോഗാര്‍ത്ഥികളെ വിഷമിപ്പിക്കരുതെന്ന് കര്‍ശനമായ താക്കീതാണ് നല്‍കിയത്.

അതിനിടെ ഉദ്യോഗാര്‍ത്ഥികളെ പരാതി ശക്തമായതിനെ തുടര്‍ന്ന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി നാറ്റിവിറ്റി സര്‍ട്ടിഫിക്കേറ്റ് കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ പോലീസ് ചീഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതാത് പോലീസ് സ്‌റ്റേഷനുകളിലാണ് ഗള്‍ഫിലേക്ക് പോകുന്നവര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കേണ്ടത്. നേരത്തെ അപേക്ഷാ ഫീസായി 1,000 രൂപ ജില്ലാ പോലീസ് ആസ്ഥാനത്ത് തന്നെ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ അത് ട്രഷറിയിലടച്ച് ചലാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.

നൂറു കണക്കിനാളുകളാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഓരോ ദിവസവും വില്ലേജ് ഓഫീസ്, പോലീസ് സ്‌റ്റേഷന്‍ എസ് പി ഓഫീസ് എന്നിവ കയറിയിറങ്ങുന്നത്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ലളിതമാക്കണമെന്ന് മുസ്ലിം ലീഗ് പോലുള്ള വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. അപേക്ഷ നല്‍കിയാല്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്നാണ് ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ പറയുന്നത്. യാതൊരു കാലതാമസവും ഇക്കാര്യത്തില്‍ വരുത്തുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഈ മാസം മുതലാണ് തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്ത് ലഭിക്കുന്നതിന് നാട്ടില്‍ നിന്നുള്ള പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് യു.എ.ഇ തൊഴില്‍ വകുപ്പ് പുതിയ നിയമം കൊണ്ടുവന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Certificates, Top-Headlines, Police disturbs clearance certificate applicants, Protest.
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date