City Gold
news portal
» » » » » » » » » » » യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം: കാസര്‍കോട്ടും വ്യാപക പ്രതിഷേധം, എതിരാളികളെ കൊന്നൊടുക്കാനല്ല ഭരണമെന്ന് നേതാക്കള്‍

കാസര്‍കോട്: (www.kasargodvartha.com 13.02.2018) രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാനല്ല ഭരണമെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മുമ്പ് ഒരു ഭരണത്തിലും ഉണ്ടാകാത്ത രീതിയിലുള്ള രാഷ്ട്രീയ കൊലപാതകമാണ് പിണറായി സര്‍ക്കാരിന്റെ ഒന്നര വര്‍ഷത്തെ ഭരണത്തിനിടയില്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഇത്തരം രാഷട്രീയ കൊലപതാകത്തിന് പോലീസും ഒത്താശ ചെയ്യുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നതിന് തെളിവാണ് ഇത്തരം രാഷ്ട്രീയ കൊലപാതകമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മഞ്ചേശ്വരം: യൂത്ത് കോണ്‍്ഗ്രസ് നേതാവിന്റെ കൊലപാതകത്തില്‍ കാസര്‍കോട്ടും വ്യാപക പ്രതിഷേധം. കൊലപാതക കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സമീപനം ഭരണകര്‍ത്താക്കള്‍ അവസാനിപ്പിക്കണമെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു .ഉമ്മര്‍ ബോര്‍ക്കള, ഹര്‍ഷാദ് വോര്‍ക്കാടി, സത്യന്‍.സി. ഉപ്പള, മജാല്‍ മുഹമ്മദ്, മമത ദിവാകര്‍ ,ശശികല - വൈ ,ദിവാകര്‍ എസ്.ജെ, സലീം കട്ടത്തടുക്ക, ആരിഫ് മച്ചംപാടി, ജഗദീഷ് മൂടം ബയല്‍, ശരീഫ് അരി ബയല്‍, നാരായണ യെദാര്‍, സക്കരിയ മഞ്ചേശ്വര്‍, സുനിത ഡിസൂസ, നാഗേഷ്, സതീഷ് അഡപ്പ ,റഷീദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.


കാഞ്ഞങ്ങാട്: ഇടതുപക്ഷ സര്‍ക്കാറിന്റെ ഭരണ പരാജയം മറച്ചുവെയ്ക്കുന്നതിന്റെ ഗൂഢശ്രമത്തിന്റെ ഭാഗമാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ലോക്‌സഭ മണ്ഡലം പ്രസിഡണ്ട് സാജീദ് മൗവ്വല്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നു. സ്വന്തം അണികളെപോലും നിലയ്ക്ക് നിര്‍ത്താന്‍ സിപിഎമ്മിന് സാധിക്കുന്നില്ല. അക്രമത്തെ കൈയും കെട്ടി നോക്കി നില്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശ്രീജിത്ത് ചോയ്യംകോട് അധ്യക്ഷത വഹിച്ചു. സാജിദ് മൗവ്വല്‍, ശ്രീജിത്ത് മാടക്കല്‍, ഡി വി ബാലകൃഷ്ണന്‍, എം കുഞ്ഞികൃഷ്ണന്‍, ബി പി പ്രദീപ് കുമാര്‍, സി വി ഗോപകുമാര്‍, രാജേഷ് പളളിക്കര, രാജേഷ് പുല്ലൂര്‍, പത്മരാജന്‍ ഐങ്ങോത്ത്, വി വി സുഹാസ് എന്നിവര്‍ സസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് ഒ വി രാജേഷ്, ഷീബ, അഖില്‍ അയ്യംകാവ്, സനീഷ് ചെറുവ, പ്രകാശന്‍ കാറളം, കെ വി ജയകുമര്‍, രാജു കുറിച്ചിക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.Keywords: Kerala, kasaragod, news, Kannur, Politics, Murder, Top-Headlines, Congress, CPM, Murder of Youth Congress activist: Protest in Kasargod 

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date