city-gold-ad-for-blogger
Aster MIMS 10/10/2023

ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ല, ലഭിക്കാനുള്ളത് 5 കോടി; പണിമുടക്ക് നടത്തിയിട്ടും പ്രതിഷേധം പ്രകടിപ്പിച്ചിട്ടും ഫലമില്ല, ഒടുവില്‍ കരാറുകാരും തൊഴിലാളികളും കെഎസ്ടിപി റോഡ് നവീകരണം നിര്‍ത്തിവെച്ചു

കാസര്‍കോട്: (www.kasargodvartha.com 08.02.2018) കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിന്റെ നവീകരണം പാതി വഴിയില്‍ നിലച്ചു. കരാറുകാര്‍ക്ക് അഞ്ചു കോടി രൂപയുടെ കുടിശ്ശിക ലഭിക്കാനുള്ളതിനാല്‍ റോഡ് നവീകരണം ഉപേക്ഷിക്കുകയായിരുന്നു. പള്ളിക്കര മഞ്ഞങ്ങാനത്തുള്ള കരാറുകാരുടെ ക്യാമ്പ് ഇതോടെ അടച്ചുപൂട്ടിയിരിക്കുകയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ട പ്രവര്‍ത്തിയാണ് അധികൃതരുടെ കെടുകാര്യസ്ഥത കാരണം നടക്കാതെ പോകുന്നത്.

ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ല, ലഭിക്കാനുള്ളത് 5 കോടി; പണിമുടക്ക് നടത്തിയിട്ടും പ്രതിഷേധം പ്രകടിപ്പിച്ചിട്ടും ഫലമില്ല, ഒടുവില്‍ കരാറുകാരും തൊഴിലാളികളും കെഎസ്ടിപി റോഡ് നവീകരണം നിര്‍ത്തിവെച്ചു

കെ എസ് ടി പി കരാറുകാര്‍ തങ്ങള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശികയായ അഞ്ചു കോടി രൂപ ലഭിക്കണമെന്ന് ബന്ധപ്പെട്ടവരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ കാസര്‍കോട് പ്രസ്‌ക്ലബ് ജംഗ്ഷന്‍ വരെയുള്ള കെ എസ് ടി പി റോഡില്‍ ഇതിനകം പ്രവര്‍ത്തി പൂര്‍ത്തിയാകാനുള്ളത് കാഞ്ഞങ്ങാട് നഗരത്തില്‍ മാത്രമാണ്. ലോക ബാങ്ക് അധികൃതര്‍ മാസങ്ങള്‍ക്കു മുമ്പ് സന്ദര്‍ശനം നടത്തുകയും മാര്‍ച്ചില്‍ പ്രവര്‍ത്തി പൂര്‍ത്തിയാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ നില തുടര്‍ന്നാല്‍ റോഡ് നവീകരണം പൂര്‍ത്തിയാകുമെന്ന് ഉറപ്പ് പറായാനാകില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. കരാറെടുത്ത കമ്പനിക്ക് നല്‍കാനുള്ള തുക ഭീമമായതിനു പുറമെ അവശ്യസാധനങ്ങളുടെ ലഭ്യത കുറവും നവീകരണത്തിന് തിരിച്ചടിയായിട്ടുണ്ട്. മണലിന്റെയും മെറ്റലിന്റെയും ലഭ്യതക്കുറവും നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. നിലവില്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടത് മൂന്നു മാസത്തെ വേതനമാണ്. ഇത കിട്ടാതെ വന്നതോടെയാണ് തൊഴിലാളികള്‍ ക്യാമ്പ് ഉപേക്ഷിച്ച് പോയത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് പള്ളിക്കരയിലെ ക്യാമ്പിലേക്ക് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ ബാങ്കില്‍ കുടിശ്ശിക വന്നതോടെ ഇന്ധനം നല്‍കാനാവില്ലെന്ന് ഇവര്‍ അറിയിച്ചു. ഇതോടെ വൈദ്യുതി ബന്ധവും ഇല്ലാതായിരിക്കുകയാണ്.

ക്യാമ്പ് വിടാന്‍ തൊഴിലാളികളെ ഈ പ്രശ്‌നവും പ്രേരിപ്പിച്ചിട്ടുണ്ട്. വേതനം കൃത്യമായി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തൊഴിലാളികള്‍ പണിമുടക്കുകയും ചെയ്തു. മെറ്റലും മണലും എത്തിച്ചുനല്‍കുന്നവര്‍ക്ക് കുടിശ്ശികയുള്ളതിനാല്‍ ഇവര്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കാന്‍ മടിക്കുകയാണ്. റോഡില്‍ കുഴിയെടുത്ത് നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയത് പൊതുജനങ്ങള്‍ക്കും ദുരിതം സൃഷ്ടിക്കുന്നുണ്ട്. നടപ്പാത, സര്‍വീസ് റോഡ്, ഡിവൈഡര്‍ എന്നീ പ്രവര്‍ത്തികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Road, Stopped,  KSTP Road Construction stopped.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL