Join Whatsapp Group. Join now!
Aster MIMS 10/10/2023

വീടുകളില്‍ ഇനി മുതല്‍ സ്മാര്‍ട്ട് മീറ്ററുകള്‍; കാര്‍ഡില്‍ തുകയില്ലെങ്കില്‍ കറണ്ട് പോകും!

വീടുകളില്‍ ഇനി മുതല്‍ സ്മാര്‍ട്ട് മീറ്ററുകള്‍. ഇന്ത്യയിലാദ്യമായി കേരളത്തിലാണ് കെ എസ് ഇ ബി വീടുകളില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. റിചാര്‍ജ് കാര്‍ഡ്Kasaragod, Kerala, news, Electricity, Technology, Top-Headlines, KSEB to go hi-tech with smart meters
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.02.2018) വീടുകളില്‍ ഇനി മുതല്‍ സ്മാര്‍ട്ട് മീറ്ററുകള്‍. ഇന്ത്യയിലാദ്യമായി കേരളത്തിലാണ് കെ എസ് ഇ ബി വീടുകളില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. റിചാര്‍ജ് കാര്‍ഡ് സംവിധാനമാണ് ഒരുക്കുന്നത്. കാര്‍ഡ് ചാര്‍ജ് ചെയ്ത തുക തീരുമ്പോള്‍ കറണ്ട് വിഛേദിക്കപ്പെടും. വീണ്ടും റീചാര്‍ജ് ചെയ്ത് മീറ്ററില്‍ കാര്‍ഡിടുമ്പോള്‍ കറണ്ട് ലഭിക്കുകയും ചെയ്യും.

ഇലക്ട്രിസിറ്റി ബോര്‍ഡ് മുഖേന റീചാര്‍ജ് കൂപ്പണുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ നിശ്ചിത സമയത്ത് കറണ്ട് ബില്ല് അടക്കാതെ ഫ്യൂസ് ഊരുന്ന പ്രവണത ഇല്ലാതാവുകയും ചെയ്യും. വൈദ്യുതി വകുപ്പ് ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് ഇതോടെ പരിഹാരമുണ്ടാകും. കറണ്ട് വേണമെങ്കില്‍ റീചാര്‍ജ് ചെയ്‌തേ പറ്റൂ എന്ന അവസ്ഥ വരുന്നതോടെ വൈദ്യുതി ചാര്‍ജിനത്തില്‍ ബോര്‍ഡിനുണ്ടാക്കുന്ന ഭീമമായ കുടിശിക ഇല്ലാതാക്കാമെന്ന് മാത്രമല്ല വകുപ്പിന് കൃത്യമായി വരുമാനം ലഭിക്കുകയും ചെയ്യും.

കൂടാതെ ബില്ലടക്കാന്‍ വൈദ്യുതി ഓഫീസുകളുടെ നീണ്ട ക്യൂവിന് പിന്നില്‍ നില്‍ക്കേണ്ട ദുരിതവും ഉപഭോക്താക്കള്‍ക്കില്ലാതാകും. വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ സംവിധാനമാണ് ഇന്ത്യയിലും നടപ്പിലാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Electricity, Technology, Top-Headlines, KSEB to go hi-tech with smart meters
< !- START disable copy paste -->