Join Whatsapp Group. Join now!
Aster MIMS 10/10/2023

കോഴിക്കോട്ട് നിന്ന് കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തുകയായിരുന്ന യുവാവ് ചെറുപുഴയില്‍ പിടിയില്‍

കോഴിക്കോട്ട് നിന്ന് കഞ്ചാവുമായി കാസര്‍കോട്ടേക്ക് വരികയായിരുന്ന യുവാവ് ചെറുപുഴയില്‍ പിടിയിലായി. ചിറ്റാരിക്കാല്‍ തയ്യേനി അത്തിയടുക്കത്തെ കിഴക്കൊമ്പില്‍ ഷാബിന്‍ Kasaragod, Kerala, news, arrest, Police, Ganja, Top-Headlines, Kozhikode, Crime, Kasaragod native arrested with Ganja in Cherupuzha
ചെറുപുഴ: (www.kasargodvartha.com 08.02.2018) കോഴിക്കോട്ട് നിന്ന് കഞ്ചാവുമായി കാസര്‍കോട്ടേക്ക് വരികയായിരുന്ന യുവാവ് ചെറുപുഴയില്‍ പിടിയിലായി. ചിറ്റാരിക്കാല്‍ തയ്യേനി അത്തിയടുക്കത്തെ കിഴക്കൊമ്പില്‍ ഷാബിന്‍ (33) ആണ് പോലീസ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം ചെറുപുഴ മേലേ ബസാറില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഷാബിന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പരിശോധിച്ചപ്പോള്‍ 1.100 കി.ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

കഞ്ചാവും യുവാവ് സഞ്ചരിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ട് നിന്നും വില്‍പനക്കായി കാസര്‍കോട്ടേക്ക് കഞ്ചാവ് കൊണ്ടുവരികയായിരുന്നുവെന്ന് ഷാബിന്‍ പോലീസിനോട് സമ്മതിച്ചു. കാസര്‍കോട് ജില്ലയിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഷിബിന്‍.

സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വില്‍പന നടത്താനാണ് കഞ്ചാവ് കടത്തുന്നത്. ചെറുപുഴ അഡീ. എസ് ഐ വി.ഡി രാധാകൃഷ്ണന്‍, എ എസ് ഐ എന്‍.ജെ ജോസ്, ഡ്രൈവര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Ganja, Top-Headlines, Kozhikode, Crime, Kasaragod native arrested with Ganja in Cherupuzha
< !- START disable copy paste -->