city-gold-ad-for-blogger
Aster MIMS 10/10/2023

ഐഒടി ശൃംഖല സ്മാര്‍ട്ട് ആകണം, സ്വകാര്യത ഉറപ്പാക്കണം: ഡോ. സിക്കോറ

തിരുവനന്തപുരം: (www.kasargodvartha.com 13.02.2018) ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) ശൃംഖലയില്‍ കണ്ണികളാകുന്ന ഉപകരണങ്ങള്‍, വിശ്വാസ്യതയും സുരക്ഷയും ഉപഭോക്താക്കളുടെയും ഡേറ്റയുടെയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതാകണമെന്ന് പ്രശസ്ത ജര്‍മന്‍ ഐടി വിദഗ്ധന്‍ ഡോ. ഇങ് അക്‌സല്‍ സിക്കോറ പറഞ്ഞു. പ്രയോഗക്ഷമതയും സ്വതന്ത്രപ്രവര്‍ത്തനവും ഉറപ്പുവരുത്തുന്ന തരത്തില്‍ അവ ഏറ്റവും മികവേറിയതാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഐഒടി ശൃംഖല സ്മാര്‍ട്ട് ആകണം, സ്വകാര്യത ഉറപ്പാക്കണം: ഡോ. സിക്കോറ


ഐഒടിയുടെ അനന്തസാധ്യതകളിലേക്കു വാതില്‍ തുറന്ന്, 'വികസനക്ഷമമായ ഐഒടിയുടെ പരസ്പര പ്രവര്‍ത്തനക്ഷമത, സുരക്ഷ, വിശ്വാസ്യത' എന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഐടി ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് (ഐഐഐടിഎം-കെ) സംഘടിപ്പിച്ച പ്രഭാഷണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. സിക്കോറ.

ഐഒടി ശൃംഖലയിലെ കണ്ണികള്‍ തമ്മില്‍ പൂര്‍ണ പ്രവര്‍ത്തനപാരസ്പര്യം നേടിയെടുക്കുന്നതു പോലെ, വെല്ലുവിളിയുയര്‍ത്തുന്ന ഗവേഷണ പ്രശ്‌നങ്ങളെപ്പറ്റിയും അദ്ദേഹം പരാമര്‍ശിച്ചു.

ജര്‍മന്‍ സര്‍വകലാശാലയായ ഒഫെന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലയബിള്‍ എംബഡഡ് സിസ്റ്റംസ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഇലക്ട്രോണിക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡോ.സിക്കോറ, ജര്‍മനി ഹാന്‍ - ഷിക്കാര്‍ഡ് അസോസിയേഷന്‍ ഓഫ് അപ്ലൈഡ് റിസേര്‍ച്ചില്‍ സോഫ്‌റ്റ്വെയര്‍ സൊലൂഷന്‍സ് മേധാവിയും ഡെപ്യൂട്ടി അംഗവുമാണ്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയേഴ്‌സ് കമ്യൂണിക്കേഷന്‍സ് സൊസൈറ്റി കേരള ചാപ്റ്റര്‍, അസോസിയേഷന്‍ ഓഫ് കമ്പ്യൂട്ടിങ് മെഷീനറി ട്രിവാന്‍ഡ്രം പ്രഫഷനല്‍ ചാപ്റ്റര്‍ എന്നിവയുമായി സഹകരിച്ചാണ് വിവിധമേഖലകളില്‍ ഐഒടിയുടെ പ്രയോഗക്ഷമതയെപ്പറ്റി പരാമര്‍ശിക്കപ്പെട്ട പ്രഭാഷണപരിപാടി നടന്നത്. ആരോഗ്യം, കൃഷി, ഗ്രാമവികസനം, കെട്ടിടനിര്‍മാണം, ജലസേചനം തുടങ്ങി വിവിധ തുറകളില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിന്റെ പ്രയോഗക്ഷമത പരീക്ഷിക്കപ്പെടുകയാണ്.

ഐഒടി തല്‍പരരായ വിപണിയിലെ പ്രമുഖര്‍, ഗവേഷകര്‍ എന്നിവര്‍ പ്രഭാഷണപരിപാടിയില്‍ പങ്കാളികളായി. ഐഒടിയില്‍ അഗാധ പാണ്ഡിത്യമുള്ള ഡോ. സിക്കോറയുമായുള്ള ആശയവിനിമയം ഗവേഷകരും വിപണിവിദഗ്ധരുമടങ്ങിയ സദസ്സിന് മുതല്‍ക്കൂട്ടായി. ഒട്ടേറെ സുപ്രധാന പ്രോജക്ടുകളും പരിശീലന, ഇന്റേണ്‍ഷിപ് പ്രോഗ്രാമുകളും ഏറ്റെടുക്കുന്നതിലൂടെ ഐഒടി പ്രായോഗികക്ഷമത പരീക്ഷിക്കുന്നതില്‍ മുന്നേറുന്ന പശ്ചാത്തലത്തിലാണ് ഐഐഐടിഎം-കെ ഈ പരിപാടി സംഘടിപ്പിച്ചത്.

Keywords:  Kerala, Thiruvananthapuram, news, Top-Headlines, internet, Ensure privacy in interconnected devices, says German expert

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL