City Gold
news portal
» » » » » » » » » സഹനസമരവുമായി മഞ്ചേശ്വരത്ത് നിന്ന് തിരുവനന്തപുരം വരെ കാല്‍നടയായി സഞ്ചരിക്കാന്‍ ഹാരിസ് രാജ്; ഭിക്ഷാടനം, പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന, ഭക്ഷ്യസാധനങ്ങളിലെ കീടനാശിനി ഉപയോഗം, അനാവശ്യ പണിമുടക്ക് എന്നിവ ജനങ്ങളിലെത്തിക്കുക ലക്ഷ്യം

കാസര്‍കോട്: (www.kasargodvartha.com 13.02.2018) സോഷ്യല്‍ മീഡിയയിലൂടെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാക്കി ശ്രദ്ധേയനായ വ്യക്തിയാണ് ഹാരിസ് രാജ്. ഭിക്ഷാടനത്തിനും പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവിനും ഭക്ഷ്യസാധനങ്ങളില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതിനെതിരെയും അനാവശ്യ പണിമുടക്കിനെതിരെയും മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ കാല്‍നടയായി സഹനസമരം നടത്താന്‍ ഹാരിസ് രാജ് കാസര്‍കോടെത്തി. 14ന് കാസര്‍കോട് മഞ്ചേശ്വരത്ത് നിന്നാണ് ഹാരിസ് രാജിന്റെ കാല്‍നട സഹനസമരം ആരംഭിക്കുന്നത്. നാലു പ്രധാന ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തുന്നതെന്ന് ഹാരിസ് രാജ് പറഞ്ഞു.

Kasaragod, Kerala, News, Petrol, Strike, Food, Begging, Different strike by Haris Raj.


പെട്രോളിയം ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ നികുതി കുറക്കുകയും നാടിനെ നാശത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറ്റാന്‍ തയാറാകണമെന്നതുമാണ് ആവശ്യങ്ങളിലാദ്യത്തേത്. ഭിക്ഷാടനം മുഴുവനായി നിരോധിച്ച് അര്‍ഹരായ പാവങ്ങള്‍ക്ക് ആശ്രയമൊരുക്കുക, ഭക്ഷണ സാധനങ്ങളില്‍ കീടനാശിനികള്‍ കലര്‍ത്തുന്നത് നിരോധിച്ചുകൊണ്ട് ജനങ്ങളെ മാറാരോഗങ്ങളില്‍ നിന്ന് രക്ഷിക്കുക, അനാവശ്യ പണിമുടക്ക് സമരങ്ങള്‍ ഒഴിവാക്കി അതുമൂലം നാടിനുണ്ടാകുന്ന ഭീമമായ നഷ്ടം ഒഴിവാക്കിക്കൊണ്ട് നാടിനെ കടക്കെണിയില്‍ നിന്നും രക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് സഹന സമരത്തില്‍ മുന്നോട്ട് വെക്കുന്നത്.

കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ സമരമെന്നും ഹാരിസ് രാജ് പറഞ്ഞു. ദമാമില്‍ ജോലി ചെയ്തിരുന്ന ഹാരിസ് രാജ് സാമൂഹ്യ സേവന രംഗത്ത് നിരവധി ഇടപെടലുകളാണ് നടത്തിവന്നിട്ടുള്ളത്. ബാല്യകാലം മുതല്‍ അനുഭവിക്കേണ്ടി വന്ന പട്ടിണിയും കയ്്പേറിയ ജീവിതാനുഭവങ്ങളുമാണ് ഹാരിസിനെ ഇത്തരമൊരു സമര രംഗത്തേക്ക് നയിച്ചിരിക്കുന്നത് .തൃശൂര്‍ സ്വദേശിയായ ഹാരിസ് രാജ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡില്‍ കളിയുന്ന 400ഓളം രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഞായറാഴ്ച തോറും ഭക്ഷണമെത്തിക്കു്ന്ന അനുഗ്രഹീത ഗ്രൂപ്പിന്റെ പ്രവര്‍ത്തനവും എടുത്തുപറയേണ്ടതാണ്. ഫേസ്ബുക്ക് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇത്തരമൊരു ദൗത്യം നടത്തി വരുന്നത്.

മാതാവ് മൈമൂന. ഭാര്യ: ഫൈരോജ, മക്കളായ ആഇഷ, ആദില്‍, അയല്‍വാസികളായ മറ്റ് രണ്ട് പേരും ഹാരിസിനെ എല്ലാ കാര്യത്തിലും പിന്തുണ നല്‍ക്ുന്നുണ്ട്. പോസിറ്റീവ് മൂവ്‌മെന്‌റ് ഓഫ് ഇന്‍ഡ്യ എന്ന ചാരിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. സ്വന്തം മക്കള്‍ ഉപേക്ഷിച്ച് മാതാപിതാക്കളടക്കം ആരോരുമില്ലാത്തവരെ സംരക്ഷിക്കുന്നതിന് ട്രസ്റ്റിന് കീഴില്‍ തറവാട് എന്ന പേരില്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനും ശ്രമം നടത്തുന്നുണ്ട്. വിലക്കുറവില്‍ ഭക്ഷണം ലഭ്യാമാക്കുന്ന പബ്ലിക് കിച്ചണ്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണമെത്തിക്കല്‍, എന്നീ പദ്ധതികളും നടപ്പിലാക്കാന്‍ ഹാരിസ് ആലോചിച്ചുവരുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Petrol, Strike, Food, Begging, Different strike by Haris Raj.
< !- START disable copy paste -->

About kvarthaksd

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date