city-gold-ad-for-blogger
Aster MIMS 10/10/2023

ഡീസല്‍ വില വര്‍ധന; സംസ്ഥാനത്ത് വ്യാഴാഴ്ച്ച മുതല്‍ മത്സ്യബന്ധന മേഖലയില്‍ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം:(www.kasargodvartha.com 14/02/2018) ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെയും വിവിധ മത്സ്യ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തില്‍ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച്ച മുതല്‍ മത്സ്യബന്ധന മേഖലയില്‍ അനിശ്ചിതകാല പണിമുടക്ക്. സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളും നാളെ മുതല്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.നീണ്ടകരയടക്കമുള്ള ഹാര്‍ബറുകള്‍ പൂര്‍ണമായും അടച്ചിടുമെന്ന് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

ഡീസല്‍ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഡീസല്‍ സബ്‌സിഡി ഏര്‍പ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്റെ പേരില്‍ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിയിച്ച് കൊണ്ടാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. കടലില്‍ മത്സ്യബന്ധനം നടത്തി കൊണ്ടിരിക്കുന്ന മുഴുവന്‍ ബോട്ടുകളും ബുധനാഴ്ച്ച വൈകിട്ടോടെ തീരത്തെത്തിക്കണമെന്ന് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡീസല്‍ വില വര്‍ധന; സംസ്ഥാനത്ത് വ്യാഴാഴ്ച്ച മുതല്‍ മത്സ്യബന്ധന മേഖലയില്‍ അനിശ്ചിതകാല പണിമുടക്ക്


ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസവും വിവിധ മത്സ്യ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തിയിരുന്നു. മത്സ്യബന്ധന മേഖല സ്തംഭിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന അനുബന്ധ വ്യവസായങ്ങളെയും ബാധിക്കും.

Keywords: News, Thiruvananthapuram, Kerala, Top-Headlines, Harber, Strike, Boat, Desal, Price, Increase, Diesel price hike; Indefinite strike between fishery sectors in the state

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL