City Gold
news portal
» » » » » » » » » » » വിവാഹ വീടിന് സമീപം സംഘട്ടനം; രണ്ട് പേര്‍ക്ക് പരിക്ക്, നാലംഗ സംഘത്തിനെതിരെ വധശ്രമത്തിന് കേസെടുത്തു

ചട്ടഞ്ചാല്‍: (www.kasargodvartha.com 13.02.2018) വിവാഹ വീടിന് സമീപം പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായന്‍മാര്‍മൂലയിലെ മുഹമ്മദ് റാഫി(41), ചട്ടഞ്ചാല്‍ ബിച്ചാലിലെ അഹ് മദ് മന്‍സൂര്‍(31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റാഫിയെ മംഗളൂരു ആശുപത്രിയിലും അഹ് മദ് മന്‍സൂറിനെ ചെങ്കളയിലെ ഇ കെ നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Case, Chattanchal, Clash, Hospital, Injured, Kasaragod, Kerala, News, Police, Clash; 2 injured, case against 4.


തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ ചട്ടഞ്ചാല്‍ ബിച്ചാലിലുള്ള വിവാഹ വീടിന് സമീപത്താണ് അക്രമമുണ്ടായത്. പണം നല്‍കിയതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമ്പോഴാണ് മുഹമ്മദ് റാഫി അക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട ബിച്ചാലിലെ നിസാര്‍, ആബിദ്, ഖാലിദ്, കല്ലട ഇബ്രാഹിം എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Case, Chattanchal, Clash, Hospital, Injured, Kasaragod, Kerala, News, Police, Clash; 2 injured, case against 4.
< !- START disable copy paste -->

About kvarthaksd

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date