city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാര്‍ത്ഥി കണ്‍സഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുകൊടുക്കുന്നില്ല, ബസ് സമരം തുടരുമെന്ന് കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

കാസര്‍കോട്: (www.kasargodvartha.com 19.02.2018) വിദ്യാര്‍ത്ഥി കണ്‍സഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ അയവുവരുത്താത്ത സാഹചര്യത്തില്‍, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാല് ദിവസമായി തുടരുന്ന ബസ് സമരം ശക്തിപ്പെടുത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍. തിങ്കളാഴ്ച ചേര്‍ന്ന കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ ജനറല്‍ബോഡി യോഗത്തിലാണ് തീരുമാനം.

വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് മാന്യമായ വര്‍ധനവ് വരുത്താതെയും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ നടപ്പിലാക്കാതെയും സമരത്തില്‍ നിന്ന് പിന്മാറരുതെന്ന് യോഗം സംസ്ഥാന ഫെഡറേഷനോട് ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥി കണ്‍സഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുകൊടുക്കുന്നില്ല, ബസ് സമരം തുടരുമെന്ന് കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍


ജില്ലാ ജോയിന്റ് സെക്രട്ടറി ടി ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. മുഹമ്മദ്കുഞ്ഞി പി എ, എം ഹസൈനാര്‍, സി എ മുഹമ്മദ്കുഞ്ഞി, എന്‍ എം ഹസൈനാര്‍, രാധാകൃഷ്ണന്‍, സി രവി, സലീം എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിന് ശേഷം അണങ്കൂരിലെ ജില്ലാ ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് കെ ഗിരീഷ്, സി എ മുഹമ്മദ്കുഞ്ഞി, ടി ലക്ഷ്മണന്‍, ഫാറൂഖ്, സുബൈര്‍, ഹമീദ്, ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അതേസമയം, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ ചില ബസുകള്‍ സമരം അവസാനിപ്പിച്ച് തിങ്കളാഴ്ച തന്നെ നിരത്തിലിറങ്ങിയിരുന്നു. സംസ്ഥാന വ്യാപകമായി 12 സംഘടനകളാണ് സമരം ആരംഭിച്ചത്. എന്നാല്‍ ചില സംഘടനകള്‍ കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സമരത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മിനിമം നിരക്ക് 10 രൂപയാക്കുക, റോഡ് നികുതി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് 5 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംയുക്ത സമര സമിതി അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തത്. ഇതിനിടെ മിനിമം നിരക്ക് എട്ട് രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി കണ്‍സഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സമീപനം എതിരായതോടെയാണ് അനിശ്ചിതകാല സമരം തുടരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, Bus, Bus charge, Strike, Students,Bus strike will be continued, says Kasargod Dist Private Bus Operator's Federation 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL