city-gold-ad-for-blogger
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി ബസുകള്‍ ഓടാത്ത റൂട്ടുകളില്‍ യാത്രാദുരിതം രൂക്ഷം

കാസര്‍കോട്:(www.kasargodvartha.com 18/02/2018) സ്വകാര്യബസ് സമരം മൂന്നാംദിവസത്തിലേക്ക് കടന്നതോടെ കാസര്‍കോട് ജില്ലയില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ഓടാത്ത റൂട്ടുകളില്‍ കടുത്ത യാത്രാദുരിതം. കല്ല്യോട്ട്, ആയംപാറ, മൂന്നാംകടവ്, രാവണീശ്വരം, വെള്ളിക്കോത്ത്, കാഞ്ഞങ്ങാട് മീനാപ്പീസ്, മുറിയനാവി, പടന്ന, ഓരി, കൊറക്കുന്ന്, തുരുത്തി, അഴിത്തല, തൈക്കടപ്പുറം, പുത്തിഗെ, ബാഡൂര്‍, മുണ്ട്യത്തടുക്ക, പൂവനടുക്കം, മല്ലം, പൈക്ക, വാണിനഗര്‍, ഏത്തടുക്ക, ബെളിഞ്ച, അംഗഡിമുഗര്‍, ബായാര്‍, കമ്പാര്‍, ചേരൂര്‍, ആലംപാടി, കോപ്പ, കയ്യാര്‍, പെര്‍മുദ, ബംബ്രാണ, ഈശ്വരമംഗലം എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ഇവിടങ്ങളില്‍ എത്തിച്ചേരേണ്ടവരുമാണ് ബസ് സമരം കാരണം ഏറെ വലഞ്ഞത്.

ഈ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് ഓട്ടോറിക്ഷകള്‍ വാടക വിളിച്ചുപോകേണ്ടി വരുന്നു. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന യാത്രാദുരിതം വിവരണാതീതമാണ്. ബസ് സമരം തുടര്‍ന്നാല്‍ പരീക്ഷകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരും. ഇതിനുപുറമെ യാത്രക്ക് കുട്ടികള്‍ക്ക് കടുത്ത സാമ്പത്തികബാധ്യതയും നേരിടേണ്ടിവരുന്നു.

കെ എസ് ആര്‍ ടി സി ബസുകള്‍ ഓടാത്ത റൂട്ടുകളില്‍ യാത്രാദുരിതം രൂക്ഷം

സമരത്തിന്റെ ഭാഗമായി ജില്ലയില്‍ ഓട്ടം നിര്‍ത്തിവെച്ചിരിക്കുന്നത് നാനൂറോളം സ്വകാര്യബസുകളാണ്. അതേ സമയം സമരം മൂലം യാത്രക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ജില്ലയില്‍ ഇരുന്നൂറോളം കെ എസ് ആര്‍ ടി സി ബസുകളാണ് സര്‍വീസ് നടത്തുന്നത്. കെ എസ് ആര്‍ ടി സി കാസര്‍കോട് ഡിപ്പോയില്‍ നിന്ന് 93 ബസുകളും കാഞ്ഞങ്ങാട് സബ്ഡിപ്പോയില്‍ നിന്ന് 54 ബസുകളുമാണ് സര്‍വീസ് നടത്തുന്നത്. ഇതിനുപുറമെ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ അമ്പതോളം ബസുകളുമുണ്ട്.

ഇതില്‍ ഭൂരിഭാഗവും കാസര്‍കോട്-മംഗളൂരു റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. പലയിടങ്ങളിലും കെ എസ് ആര്‍ ടി സി ബസുകള്‍ ട്രിപ്പുകള്‍ കുറച്ച് മറ്റിടങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. കാസര്‍കോട്-കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസുകളില്‍ പലതും മറ്റ് റൂട്ടുകളില്‍ ഓടുന്നുണ്ട്. കെ എസ് ആര്‍ ടി സി ബസുകള്‍ കുറവുള്ള റൂട്ടുകളിലാണ് ഓടുന്നത്. കെ എസ് ആര്‍ ടി സി ബസുകളില്‍ വന്‍തിരക്ക് അനുഭവപ്പെടുന്നത് കടുത്ത യാത്രാദുരിതമാണ് സൃഷ്ടിക്കുന്നത്. തിക്കിതിരക്കി സ്റ്റോപ്പില്‍ ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് യാത്രക്കാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Bus, Strike, KSRTC, Passengers, Students, Bus strike; passengers were more trouble

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL