Join Whatsapp Group. Join now!
Aster MIMS 10/10/2023

ആ കുഞ്ഞ് ഇനി പട്ടുവത്ത് വളരും!

നടപടി ക്രമങ്ങളൊന്നും പാലിക്കാതെ ദമ്പതികള്‍ക്ക് സമ്മാനിക്കുകയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്ത അവിഹിത ബന്ധത്തില്‍ പിറന്ന ദിവസങ്ങള്‍ മാത്രം പ്രായമുള്ള Kasaragod, Kerala, news, Child, Top-Headlines, Baby, Baby Sent to Pattuvam orphanage
കാസര്‍കോട്: (www.kasargodvartha.com 17.02.2018) നടപടി ക്രമങ്ങളൊന്നും പാലിക്കാതെ ദമ്പതികള്‍ക്ക് സമ്മാനിക്കുകയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്ത അവിഹിത ബന്ധത്തില്‍ പിറന്ന ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പട്ടുവത്തെ അനാഥമന്ദിരത്തിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയ്ക്ക് ആദൂര്‍ എസ് ഐ കെ.കെ പ്രഷോഭ്, വനിതാ പോലീസ് ഉദ്യോഗസ്ഥ ജിമിനി, ജനറല്‍ ആശുപത്രി പീഡിയാട്രീഷ്യന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. പ്രീമ, ആശുപത്രി സൂപ്രണ്ട് കെ.കെ രാജാറാം എന്നിവരുടെ സാന്നിധ്യത്തിലാണ് കുട്ടിയെ പട്ടുവത്തേക്ക് കൊണ്ടുപോയത്.

കുഞ്ഞിനെ കൈമാറിയ സംഭവത്തില്‍ മടിക്കേരി നാപ്പോളിലെ കാവ്യ, ബോവിക്കാനത്ത് താമസക്കാരിയും കാവ്യയുടെ അയല്‍വാസിയുമായ ഫരീദ (36) എന്നിവര്‍ക്കെതിരെ ആദൂര്‍ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കാവ്യ ഫരീദയെ ഏല്‍പിക്കുകയായിരുന്നു. ആണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹമുണ്ടായിരുന്ന ഫരീദ കുഞ്ഞിനെ പോറ്റിവളര്‍ത്താനായി ഏറ്റുവാങ്ങുകയായിരുന്നു. എന്നാല്‍ വിവരമറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ കസ്റ്റഡിയിലെടുക്കുകയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

നടപടി ക്രമങ്ങളൊന്നും പാലിക്കാതെ കുഞ്ഞിനെ കൈമാറിയതിനാലാണ് കുഞ്ഞിനെ കൈമാറിയ മാതാവിനും വാങ്ങിയ യുവതിക്കുമെതിരെ പോലീസ് കേസെടുത്തത്.







(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Child, Top-Headlines, Baby, Baby Sent to Pattuvam orphanage
< !- START disable copy paste -->