city-gold-ad-for-blogger
Aster MIMS 10/10/2023

ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറം ഒരുങ്ങി

ആലുവ:(www.kasargodvartha.com 12/02/2018) ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറം ഒരുങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കത്തിലാണ് ആലുവ മണപ്പുറം.

ചൊവാഴ്ച്ച രാത്രി മുതല്‍ ബുധനാഴ്ച ഉച്ച വരെ നീളുന്ന പിതൃകര്‍മങ്ങളില്‍ പത്തു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നു പ്രതീകഷിക്കുന്നു. മണപ്പുറത്തു നൂറ്റന്‍പതോളം ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം ബലിത്തറയുമുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കും പിതൃകര്‍മങ്ങള്‍ക്കുമുള്ള ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്.

ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറം ഒരുങ്ങി

ബലിത്തറയില്‍ 10 പുരോഹിതന്മാരുടെ സേവനം മുഴുവന്‍ സമയവും ലഭിക്കും. 14ന് അര്‍ധരാത്രി മുതല്‍ 15നു രാത്രി 10 വരെയാണു കറുത്ത വാവ്. ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത്തവണ ശിവരാത്രി ആഘോഷം. മണപ്പുറത്തിന്റെ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ നഗരസഭ ഭക്തജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശിവരാത്രി നാളില്‍ കൊച്ചി മെട്രോ സര്‍വീസിന്റെ സമയം നീട്ടിയതും റെയില്‍വേ സ്‌പെഷല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതും ഭക്തജനങ്ങള്‍ക്ക് യാത്രാബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതുപോലെ രാത്രി മണപ്പുറത്തു ദേവസ്വം ബോര്‍ഡ് ഭക്തക്കര്‍ക്കായി ഉപ്പുമാവും കടലക്കറിയും വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Ernakulam, Top-Headlines, Religion, Shivaratri fest, Aluva Manappuram ready for Shivaratri Mahotsavam

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL