city-gold-ad-for-blogger
Aster MIMS 10/10/2023

റാസല്‍ഖൈമയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ട് മരണം

റാസല്‍ഖൈമ: (www.kasargodvartha.com 21.01.2018) റാസല്‍ഖൈമയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ട് മരണം. കാസര്‍കോട് ചെറുവത്തൂര്‍ കൊടക്കാട് സ്വദേശി ശ്രീജിത്ത് (33), 46 കാരനായ പാക് പൗരനായ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റാസല്‍ഖൈമയിലെ ഫിലയ പ്രദേശത്ത് പുതിയ റിംഗ് റോഡിലാണ് അപകടമുണ്ടായത്.

പന്ത്രണ്ടുവര്‍ഷമായി റാസല്‍ഖൈമയിലുള്ള ശ്രീജിത്ത് ആര്‍ക്കി മൊബൈല്‍ ഫാക്ടറിയില്‍ ഫാബ്രിക്കേറ്ററായി ജോലിചെയ്തു വരികയായിരുന്നു. മടായമ്പത്ത് കുഞ്ഞിരാമന്‍- ശാന്ത ദമ്പതികളുടെ മകനാണ്. ഏക സഹോദരി ശ്രീജ. റാക്‌സൈഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

കഴിഞ്ഞദിവസം രാത്രി 10.30 മണിയോടെയാണ് അപകടമുണ്ടായത്. ശ്രീജിത്തും പാക്പൗരനും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
റാസല്‍ഖൈമയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ട് മരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Accidental-Death, Gulf, Top-Headlines, Two Killed, Four Injured In RAK Road Accident
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL