city-gold-ad-for-blogger
Aster MIMS 10/10/2023

കൃഷ്‌ണേട്ടന്റെ അന്നപൂര്‍ണ ഹോട്ടല്‍ കാണാന്‍ ഒരു ലുക്കില്ലന്നെ ഉള്ളൂ, പക്ഷേ ഭയങ്കര സംഭവമാ...

കുമ്പള: (www.kasargodvartha.com 13.01.2018) കുമ്പള പഞ്ചായത്തില്‍ പോയി വരുന്ന വഴിയില്‍ ചൗക്കിയില്‍ ഇറങ്ങി ജുമാ നമസ്‌കാരം നിര്‍വഹിച്ചു. നമസ്‌കാരമൊക്കെ കഴിഞ്ഞപ്പോള്‍  വിശപ്പിന്റെ വിളി ആരംഭിച്ചിരുന്നു. പോരാത്തതിന് വായു സംബന്ധമായ ഒരു വല്ലായ്മയും ഉണ്ടായിരുന്നു. എന്തെങ്കിലും കഴിക്കണമെന്ന ഉദ്ദേശത്തോടെ ചുറ്റുപാടും നോക്കി. റോഡിന്റെ മറുവശം ഉണ്ടായിരുന്ന ബോര്‍ഡിലേക്കാണ് എന്റെ നോട്ടം ചെന്നെത്തിയത്. മാഞ്ഞു തുടങ്ങിയ അക്ഷരങ്ങളുമായി ഒരുവശം ചെരിഞ്ഞുകിടക്കുന്ന ബോര്‍ഡിലെ അക്ഷരങ്ങളെ ചേര്‍ത്തുവായിച്ചു 'ഹോട്ടല്‍ അന്നപൂര്‍ണ'.

എന്തെങ്കിലുമാകട്ടെ ഒന്നു കയറി നോക്കാം എന്നുകരുതി അകത്തു കയറി അവിടെയുണ്ടായിരുന്ന പഴയ അലമാരയിലെക്ക് എത്തിനോക്കി. ലഘുഭക്ഷണമായിരുന്നു ലക്ഷ്യം. കുറച്ചു ദോശ ഒരു പാത്രത്തില്‍ സുന്ദരമായി നിരത്തി വച്ചിരിക്കുന്നു. പക്ഷേ, അതിനോട് വലിയ താത്പര്യം തോന്നിയില്ല. അപ്പോഴേക്കും ഹോട്ടലിന്റെ ഉടമസ്ഥനായ കൃഷ്‌ണേട്ടന്‍ അടുത്തെത്തിക്കഴിഞ്ഞു. ദോശ ഒഴിച്ച് വേറെ എന്തെങ്കിലും കഴിക്കാന്‍ ഉണ്ടോ എന്ന് ചോദിച്ചു. കേരളത്തിന്റെ ദേശീയ ഭക്ഷണമായ പൊറോട്ട ഉണ്ടെന്നുപറഞ്ഞ് തീരുന്നതിനുമുമ്പ് രണ്ടെണ്ണം പോരട്ടെന്ന മറുപടിയും ഞാന്‍ നല്‍കി.

പൊറോട്ടയുടെ കൂടെ നല്ല അസ്സല്‍ സാമ്പാറും കൂടിയായപ്പോള്‍ സംഭവം ജോറായി. എന്റെ 36 വര്‍ഷത്തെ ജീവിതത്തില്‍ ഇതുപോലെ രുചികരമായ പൊറോട്ടയും സാമ്പാറും കഴിച്ചു കാണുമോ എന്നറിയില്ല. ഹോട്ടലില്‍ കയറുന്നതിനു മുമ്പുള്ള എന്റെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു അവിടുത്തെ ഭക്ഷണത്തിന്റെ രുചി. ചിക്കന്‍ പൊട്ടിത്തെറിച്ചത്, ചിക്കന്‍ ചീറിപാഞ്ഞത്, സ്വര്‍ഗകോഴി, സോളാര്‍ ചിക്കന്‍, മണ്ടിപാഞ്ഞ ചിക്കന്‍, ചിക്കന്‍ ഉണ്ടന്‍പൊരി എന്നിങ്ങനെ ഓരോ ദിവസവും ഞെട്ടിക്കുന്ന പേരുകളുമായിമിന്നിത്തിളങ്ങുന്ന പ്രകാശത്തിന്റെ കീഴില്‍ അതിലേറെ മായങ്ങളും ചേര്‍ത്ത് തീന്‍മേശയില്‍ ഭക്ഷണം അലങ്കാര വസ്തുക്കള്‍ ആകുന്ന ഈ കാലത്ത് വ്യത്യസ്തതയുടെ കഥ പറയുകയാണ് ശിവന്റെയും കൃഷ്‌ണേട്ടന്റെ നാടന്‍ കൈപ്പുണ്യം.

ഭക്ഷണം രുചിയോടെ ഉണ്ടാക്കാനും സന്തോഷത്തോടെ വിളമ്പാനും സംതൃപ്തിയോടെ കഴിക്കാനും സാധിക്കുക എന്നത് ഒരു ഭാഗൃം തന്നെയാണ്. രുചിയോടെ ഉണ്ടാക്കാന്‍ അറിഞ്ഞാലും കഴിക്കുന്നവനു തൃപ്തിയാവണമെങ്കില്‍ അതു വിളമ്പുന്നതിലും വേണം നൈപുണ്യം.വിഭവങ്ങള്‍ രുചിയോടെ പാകപ്പെടുത്തുന്നതില്‍ ശിവന്റെ കഴിവും പ്രാവീണ്യവും അറിയണമെങ്കില്‍ ചൗക്കിയിലെ നാടന്‍ ഹോട്ടലിലേക്ക് കയറി ചെല്ലണം. പാചകപുരയില്‍ മേല്‍നോട്ടം സ്ത്രീകള്‍ക്ക് തന്നെ.

ചൈനീസ് ഭക്ഷണത്തിന്റെ ഭ്രമിപ്പിക്കുന്ന ചായക്കൂട്ടുകളില്‍ നിന്നും എന്നും വ്യത്യസ്തമാണ് ഇതുപോലുള്ള ചെറിയ ഹോട്ടലുകളിലെ ഭക്ഷണം. ഭക്ഷണം കഴിക്കുമ്പോള്‍ വീടിന്റെ ഒരന്തരീക്ഷവും ഉണ്ടായിരുന്നു. നിറഞ്ഞ ചിരിയോടെയും അതിലേറെ സന്തോഷത്തോടെയുമാണ് കൃഷ്‌ണേട്ടന്‍ ഭക്ഷണം വിളമ്പിയത്. സാമ്പാറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ടേയിരുന്നു. കായ്ഫലങ്ങള്‍ മുതല്‍ തേങ്ങ അരവ് വരെയുള്ള സൂക്ഷ്മത അതൊന്നു മാത്രമാണ് രുചിയുടെ രഹസ്യം. ചങ്ങാതിമാരെ ഒരിക്കലെങ്കിലും കഴിച്ചുനോക്കൂ വീണ്ടും അവിടെ തന്നെ പോകുമെന്ന് ഉറപ്പാണ്. ഇതിന് ഇടയില്‍ മീന്‍ കറിയുടെ മണം കൂടി അന്തരീക്ഷത്തില്‍ പടര്‍ന്നു തുടങ്ങിയിരുന്നു.

കഞ്ഞിയും ചോറും തയ്യാറായിരിക്കുന്നു. ആളുകള്‍ വന്നു തുടങ്ങി. വരുന്നവര്‍ക്കെല്ലാം ഒരു വാക്ക് മാത്രം പറയാനുള്ളൂ 'രുചികരം'. അത്രയ്ക്കുണ്ട് അവിടുത്തെ കൈപ്പുണ്യം. ചൗക്കി നാട്ടിനെ പോലെ തന്നെ സുന്ദരമാണ് കൃഷ്‌ണേട്ടന്റെ ഭക്ഷണവും പെരുമാറ്റവും.

അന്നപൂര്‍ണയിലേക്കുള്ള വഴി: കാസര്‍കോട് മംഗളൂരു റൂട്ടില്‍ പോകുന്ന വഴിയില്‍ സിപിസിആര്‍ഐ കഴിഞ്ഞ ഉടനെ ഒരു കിലോമീറ്റര്‍ മുന്നോട്ട് മാറി ചൗക്കി എന്ന പ്രദേശമെത്തും. അവിടെ വലതുവശത്തായി കൃഷ്‌ണേട്ടന്റെ അന്നപൂര്‍ണ ഹോട്ടലും കാണാം. ഈ ഹോട്ടലില്‍ കയറിയാല്‍ നിരാശപ്പെടേണ്ടി വരില്ല, തീര്‍ച്ച. നല്‍കുന്ന പണത്തിന്റെ മൂല്യത്തിനൊത്ത ഭക്ഷണം കഴിച്ചുമടങ്ങാം.

ബുര്‍ഹാന്‍ തളങ്കര

കൃഷ്‌ണേട്ടന്റെ അന്നപൂര്‍ണ ഹോട്ടല്‍ കാണാന്‍ ഒരു ലുക്കില്ലന്നെ ഉള്ളൂ, പക്ഷേ ഭയങ്കര സംഭവമാ...

കൃഷ്‌ണേട്ടന്റെ അന്നപൂര്‍ണ ഹോട്ടല്‍ കാണാന്‍ ഒരു ലുക്കില്ലന്നെ ഉള്ളൂ, പക്ഷേ ഭയങ്കര സംഭവമാ...

കൃഷ്‌ണേട്ടന്റെ അന്നപൂര്‍ണ ഹോട്ടല്‍ കാണാന്‍ ഒരു ലുക്കില്ലന്നെ ഉള്ളൂ, പക്ഷേ ഭയങ്കര സംഭവമാ...

കൃഷ്‌ണേട്ടന്റെ അന്നപൂര്‍ണ ഹോട്ടല്‍ കാണാന്‍ ഒരു ലുക്കില്ലന്നെ ഉള്ളൂ, പക്ഷേ ഭയങ്കര സംഭവമാ...

കൃഷ്‌ണേട്ടന്റെ അന്നപൂര്‍ണ ഹോട്ടല്‍ കാണാന്‍ ഒരു ലുക്കില്ലന്നെ ഉള്ളൂ, പക്ഷേ ഭയങ്കര സംഭവമാ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kumbala, Chowki, Hotel, Tasty food in Krishnan's Annapoorna Hotel
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL