city-gold-ad-for-blogger
Aster MIMS 10/10/2023

പട്ടാപ്പകല്‍ വീട്ടിനകത്തു നിന്നും സ്വര്‍ണമടങ്ങിയ ബേഗ് മോഷണം പോയ സംഭവം; സിസിടിവിയില്‍ നാടോടി സ്ത്രീകളുടെ ദൃശ്യം, അരിച്ചുപെറുക്കി പോലീസ്

കാഞ്ഞങ്ങാട്:(www.kasargodvartha.com 13.01.2018) പട്ടാപ്പകല്‍ വീട്ടിനകത്തു നിന്നും സ്വര്‍ണമടങ്ങിയ ബേഗ് മോഷണം പോയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി പരിശോധിച്ചപ്പോള്‍ നാടോടി സ്ത്രീയുടെ കൈയ്യില്‍ ബാഗുള്ളതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നാടോടി സ്ത്രീകളെ കണ്ടെത്താന്‍ നാട്ടുകാരും പോലീസും അരിച്ചുപെറുക്കുകയാണ്. മൂന്ന് നാടോടി സ്ത്രീകളാണ് സിസിടിവിയിലുള്ളത്. ഇതില്‍ രണ്ട് നാടോടി സ്ത്രീകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് കണ്ടെത്തിയെങ്കിലും ബാഗുമായി കടന്നുകളഞ്ഞ സ്ത്രീയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഡിസംബര്‍ 26 നാണ് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ തുളിച്ചേരി പടിഞ്ഞാറെവീട്ടില്‍ നിന്നും ബാഗ് മോഷണം പോയത്. മൂന്നരപ്പവന്റെ ആഭരണങ്ങളും 2,000 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. ജനാലയിലൂടെ നീളന്‍ മരക്കഷ്ണമുപയോഗിച്ച് അകത്ത് തൂക്കിയിട്ടിരുന്ന ബാഗ് കൈക്കലാക്കുകയായിരുന്നു. തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് നാടോടി സ്ത്രീയാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് തിരിച്ചറിഞ്ഞത്.

മൂന്ന് നാടോടി സ്ത്രീകള്‍ വീടിനടുത്തേക്ക് പോകുന്നതായും കുറച്ചുകഴിഞ്ഞ് രണ്ടു സ്ത്രീകള്‍ വേഗത്തില്‍ തിരിച്ചുനടക്കുന്നതായും സിസിടിവിയില്‍ കാണാം. അല്‍പനേരം കഴിഞ്ഞ് മൂന്നാമത്തെയാള്‍ ബാഗുമായി മടങ്ങിയെത്തുന്ന ദൃശ്യവും സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇതോടെ പോലീസും നാട്ടുകാരും തിരച്ചില്‍ ഊര്‍ജിതമാക്കുകയും അന്വേഷണത്തിനൊടുവില്‍ പാലക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് സംഘത്തിലെ രണ്ടു സ്ത്രീകളെ പിടികൂടുകയുമായിരുന്നു.

എന്നാല്‍ ബാഗ് തൂക്കി നടന്ന സ്ത്രീയെ കണ്ടെത്താനായില്ല. പോലീസ് ചോദ്യംചെയ്യലില്‍ മൂന്നാമത്തെ സ്ത്രീയെ തങ്ങള്‍ക്കറിയില്ലെന്നാണ് മറ്റ് രണ്ടു
സ്ത്രീകളും പറഞ്ഞത്. ഇതോടെ ബാഗുമായി കടന്നു കളഞ്ഞ സ്ത്രീയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഉൗര്‍ജിതമാക്കി.
പട്ടാപ്പകല്‍ വീട്ടിനകത്തു നിന്നും സ്വര്‍ണമടങ്ങിയ ബേഗ് മോഷണം പോയ സംഭവം; സിസിടിവിയില്‍ നാടോടി സ്ത്രീകളുടെ ദൃശ്യം, അരിച്ചുപെറുക്കി പോലീസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kasaragod, Kerala, News, Women, Police,  House,  Bag, Investigation,  Railway station,  People, Robbery case; Police investigation for other state woman.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL