Join Whatsapp Group. Join now!
Aster MIMS 10/10/2023

പെട്രോളടിച്ച് ബുള്ളറ്റില്‍ തിരിച്ചുപോകുന്നതിനിടെ ക്രഷര്‍ ജീവനക്കാരന്റെ 25,000 രൂപയും എടിഎം കാര്‍ഡുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു; പേഴ്‌സ് കൈവശപ്പെടുത്തിയ ആളും വാഹനവും സിസിടിവിയില്‍ കുടുങ്ങി, പോലീസ് കേസെടുത്തു

പെട്രോള്‍ പമ്പില്‍ ബുള്ളറ്റില്‍ പെട്രോളടിച്ച് തിരിച്ചുപോകുന്നതിനിടെ ക്രഷര്‍ ജീവനക്കാരന്റെ 25,000 രൂപയും എടിഎം കാര്‍ഡുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. തളങ്കര കടവത്തെKasaragod, Kerala, news, ATM Cards, Petrol, Police, case, Purse lost while driving; police investigation started
കാസര്‍കോട്: (www.kasargodvartha.com 09.01.2018) പെട്രോള്‍ പമ്പില്‍ ബുള്ളറ്റില്‍ പെട്രോളടിച്ച് തിരിച്ചുപോകുന്നതിനിടെ ക്രഷര്‍ ജീവനക്കാരന്റെ 25,000 രൂപയും എടിഎം കാര്‍ഡുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. തളങ്കര കടവത്തെ ഷാജഹാന്റെ പേഴ്‌സാണ് പെട്രോള്‍ പമ്പ് പരിസരത്ത് നഷ്ടമായത്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെയാണ് പെട്രോളടിക്കാന്‍ ബുള്ളറ്റുമായി ഷാജഹാന്‍ കറന്തക്കാട്ടെ പെട്രോള്‍ പമ്പിലെത്തിയത്.

ബുള്ളറ്റില്‍ പെട്രോളടിച്ച ശേഷം തിരിച്ചുപോകുന്നതിനിടെ ഷാജഹാന്റെ പേഴ്‌സ് പമ്പ് പരിസരത്ത് കളഞ്ഞുപോവുകയായിരുന്നു. കുറച്ചുദൂരം എത്തിയപ്പോഴാണ് പണവും എടിഎം കാര്‍ഡും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി ഷാജഹാന്‍ തിരിച്ചറിഞ്ഞത്. ബുള്ളറ്റുമായി പെട്രോള്‍ പമ്പില്‍ തിരിച്ചെത്തിയ ഷാജഹാന്‍ പണം നഷ്ടപ്പെട്ട കാര്യം പമ്പ് ജീവനക്കാരെ അറിയിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു.

ഒരു വാഹനത്തില്‍ എത്തിയ ആള്‍ ഈ പേഴ്‌സ് കൈക്കലാക്കുന്നതും വാഹനത്തില്‍ കയറി തിരിച്ചുപോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. എന്നാല്‍ ഇങ്ങനെയൊരാളെ ശ്രദ്ധിച്ചിട്ടില്ലെന്നായിരുന്നു പമ്പ് ജീവനക്കാരുടെ മറുപടി. തുടര്‍ന്ന് ഷാജഹാന്‍ കാസര്‍കോട് ടൗണ്‍ പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പണം കൈക്കലാക്കിയയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, ATM Cards, Petrol, Police, case, Purse lost while driving; police investigation started
< !- START disable copy paste -->