city-gold-ad-for-blogger
Aster MIMS 10/10/2023

12 പേജടങ്ങുന്ന കത്തും ഒപ്പം പാര്‍സലും എത്തി; ബാങ്ക് അധികൃതരും പോലീസും ബോംബാണെന്ന് കരുതി ഞെട്ടി; പിന്നീട് കണ്ടത് ഇതാണ്

കാസര്‍കോട്:(www.kasargodvartha.com 13.01.2018) 12 പേജടങ്ങുന്ന കത്തും ഒപ്പം എത്തിയ പാര്‍സലും കണ്ട് ബാങ്ക് അധികൃതരും പോലീസും അങ്കലാപ്പിലായി. ബോംബാണെന്ന് കരുതി പോലീസ് ആസ്ഥാനത്തെത്തിച്ച് എല്ലാ സന്നാഹങ്ങളോടെ പരിശോധിച്ചപ്പോള്‍ അകത്തുണ്ടായിരുന്നത് വില കൂടിയ ബിസ്‌ക്കറ്റുകള്‍. വെള്ളിയാഴ്ച ഉച്ചയോടെയാണ് എസ് ബി ഐ മാനേജറുടെ പേരില്‍ കത്തും പാര്‍സലും എത്തിയത്. പോസ്റ്റ് കാര്‍ഡും കൂടാതെ 12 പേജടങ്ങുന്ന കത്തുമാണ് പാര്‍സലിനൊപ്പമുണ്ടായിരുന്നത്. കത്ത് വായിച്ചപ്പോള്‍ ദുരൂഹത തോന്നിയതോടെ വിവരം പോലീസിലറിയിക്കുകയായിരുന്നു.
12 പേജടങ്ങുന്ന കത്തും ഒപ്പം പാര്‍സലും എത്തി; ബാങ്ക് അധികൃതരും പോലീസും ബോംബാണെന്ന് കരുതി ഞെട്ടി; പിന്നീട് കണ്ടത് ഇതാണ്

പോലീസെത്തി പാര്‍സലും കത്തും കസ്റ്റഡിയിലെടുക്കുകയും പിന്നീട് പോലീസ് ആസ്ഥാനത്തെ എ ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ എത്തിച്ച് തുറന്നപ്പോള്‍ ഉള്ളില്‍ എന്തോ കുലുങ്ങുന്നതു പോലെ തോന്നി. ഇതോടെ പോലീസ് നായയെ കൊണ്ട് പരിശോധിച്ചു. നായയ്ക്കും ഒന്നും മനസിലായില്ല. ബോംബ് സ്‌ക്വാഡ് പെട്ടിപൊളിച്ച് നോക്കിയപ്പോഴാണ് അകത്ത് ഡാര്‍ക്ക് ഫാന്റസി ഉള്‍പെടെയുള്ള ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ കണ്ടെത്തിയത്.

മുഹമ്മദ് ഷാഫി വി.എം, മരത്തുംവള്ളി ഹൗസ്, പാണമ്പ്ര, തേഞ്ഞിപ്പാലം പി.ഒ, മലപ്പുറം എന്ന വിലാസമാണ് പിന്‍നമ്പര്‍ സഹിതം കത്തിന് പുറത്തുണ്ടായിരുന്നത്. പാര്‍സല്‍ കാസര്‍കോട് നിന്ന് തന്നെയാണ് അയച്ചിട്ടുള്ളതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കത്തയച്ചയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Watch Video

12 പേജടങ്ങുന്ന കത്തും ഒപ്പം പാര്‍സലും എത്തി; ബാങ്ക് അധികൃതരും പോലീസും ബോംബാണെന്ന് കരുതി ഞെട്ടി; പിന്നീട് കണ്ടത് ഇതാണ്

12 പേജടങ്ങുന്ന കത്തും ഒപ്പം പാര്‍സലും എത്തി; ബാങ്ക് അധികൃതരും പോലീസും ബോംബാണെന്ന് കരുതി ഞെട്ടി; പിന്നീട് കണ്ടത് ഇതാണ്

12 പേജടങ്ങുന്ന കത്തും ഒപ്പം പാര്‍സലും എത്തി; ബാങ്ക് അധികൃതരും പോലീസും ബോംബാണെന്ന് കരുതി ഞെട്ടി; പിന്നീട് കണ്ടത് ഇതാണ്

12 പേജടങ്ങുന്ന കത്തും ഒപ്പം പാര്‍സലും എത്തി; ബാങ്ക് അധികൃതരും പോലീസും ബോംബാണെന്ന് കരുതി ഞെട്ടി; പിന്നീട് കണ്ടത് ഇതാണ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Bank, Worker,  Police,  Address,  Investigation,  Bomb,  Page,  Letter, Parcel to Bank; Authority Thought its bomb! Bomb Squad Open the box, Found this.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL