City Gold
news portal
» » » » » » » » » പഞ്ചായത്ത് സെക്രട്ടറി അസുഖത്തെ തുടര്‍ന്ന് മരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 13.01.2018) പഞ്ചായത്ത് സെക്രട്ടറി അസുഖത്തെ തുടര്‍ന്ന് മരിച്ചു. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ കൊയോങ്കര (52) ആണ് മരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് തലശ്ശേരി റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ വെച്ച് ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്നു.

മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ എത്തിക്കും. ഞായറാഴ്ച രാവിലെ 9.30 ന് കൊയോങ്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം 12 മണിയോടെ ചെറുവത്തൂര്‍ കൊവ്വലിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും. തൃക്കരിപ്പൂര്‍ കൊയോങ്കര സ്വദേശിയായ മധുസൂദനന്‍ ചെറുവത്തൂര്‍ കൊവ്വലില്‍ സ്വന്തമായി വീടുവെച്ച് അവിടെയാണ് കുടുംബസമേതം താമസിക്കുന്നത്. കൊയോങ്കരയിലെ പുളിങ്ങാട്ട് അമ്പുനായര്‍- പറമ്പന്‍ കുഞ്ഞാക്കമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശശികല.

ഹരികൃഷ്ണന്‍, കൃഷ്‌ണേന്തു എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍), രാഘവന്‍ (റിട്ട. ഓഡിറ്റര്‍), ചന്ദ്രന്‍, ശാരദ, സതീശന്‍ (മലേഷ്യ), രവി (ടൈലര്‍). മരണ വിവരമറിഞ്ഞ് സഹപ്രവര്‍ത്തകരടക്കം നിരവധി പേര്‍ തൃക്കരിപ്പൂരിലെത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Panchayath, Secretary, Panchayat Secretary dies after illness
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date