city-gold-ad-for-blogger
Aster MIMS 10/10/2023

മോട്ടോര്‍ വാഹന പണിമുടക്ക് ബന്ദായി മാറുമോ?, ബഹുജനങ്ങളുടെ പിന്തുണയും ട്രേഡ് യൂണിയനുകള്‍ അഭ്യര്‍ത്ഥിച്ചു

തിരുവന്തപുരം:(www.kasargodvartha.com 23/01/2018) പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ബുധനാഴ്ച്ച സംയുക്തട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് ബന്ദായി മാറാന്‍ സാധ്യത. പണിമുടക്കിന് ബഹുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് ട്രേഡ് യൂണിയനുകള്‍ അഭ്യര്‍ത്ഥിച്ചു. സ്വകാര്യ വാഹനങ്ങള്‍ തടയാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പ് നടന്ന പൊതു പണിമുടക്കിലും സ്വകാര്യ വാഹനങ്ങളെ തടഞ്ഞിരുന്നു. അവശ്യസര്‍വീസുകള്‍ മാത്രമാണ് ഒഴിവാക്കിയത്.

കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ മുഴുവന്‍ ബസുകളും നിരത്തിലിറങ്ങില്ലെന്ന് വ്യക്തമാക്കിയതിനാല്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കാനാണ് സാധ്യത. സി പി എമ്മും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി എം എസ് പണിമുടക്കുമായി സഹകരിക്കുന്നില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മെയില്‍ ക്രൂഡോയിലിന് ബാരലിന് 120 ഡോളറായിരുന്നു വില. അന്ന് ഡീസലിന് 49.57 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 70 ഡോളര്‍ മാത്രമുള്ളപ്പോള്‍ ഡീസലിന്റെ വില 68 രൂപയാണ്.

മോട്ടോര്‍ വാഹന പണിമുടക്ക് ബന്ദായി മാറുമോ?, ബഹുജനങ്ങളുടെ പിന്തുണയും ട്രേഡ് യൂണിയനുകള്‍ അഭ്യര്‍ത്ഥിച്ചു

പെട്രോള്‍ ഡീസല്‍ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാരില്‍ നിന്നും എടുത്തു കളഞ്ഞ ശേഷം ഓരോ ദിവസവും വില വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് എണ്ണ കമ്പനികള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. പെട്രോളിന്റെ വില നിര്‍ണയാധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയ യുപിഎ സര്‍ക്കാരിന്റെ നയങ്ങളെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് ബി ജെ പി അധികാരത്തില്‍ വന്നത്. നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാരിനുകീഴില്‍ തന്നെയാക്കുമെന്ന് ബി ജെ പി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡീസലിന്റെ നിയന്ത്രണാധികാരവും എണ്ണ കമ്പനികള്‍ക്ക് നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഗ്യാസിനും വന്‍ തോതില്‍ വില വര്‍ധിപ്പിച്ചിരുന്നു.

തുടര്‍ച്ചയായുള്ള ഇന്ധന വില വര്‍ദ്ധനവ് വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്തിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, Petrol, Price, Increase, Police, Vehicles, Strike, KSRTC, BJP, BMS, Motor vehicle strike; Trade Unions requested mass support

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL