city-gold-ad-for-blogger
Aster MIMS 10/10/2023

കായംകുളം എംഎല്‍എ പ്രതിഭ ഹരി വിവാഹമോചനത്തിന്; ഫെയ്‌സ്ബുക്കിലെ പേരില്‍ നിന്ന് ഹരിയെ വെട്ടി, ആദ്യ കൗണ്‍സിലിംഗ് പരാജയപ്പെട്ടു

ആലപ്പുഴ: (www.kasargodvartha.com 13/01/2018) കായംകുളം എംഎല്‍എ പ്രതിഭഹരി വിവാഹ മോചനം തേടി ആലപ്പുഴ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. കെ എസ് ഇ ബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്നും വിവാഹമോചനം തേടിയാണ് എംഎല്‍എ കുടുംബ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കൗണ്‍സിലിംഗ് നടത്തി എങ്കിലും പരാജയപ്പെട്ടു. പത്ത് വര്‍ഷക്കാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്നും ഏക മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നതും ഉള്‍പ്പടെയുള്ള പരാതികളാണ് പ്രതിഭ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ മകനെ വിട്ടു നല്‍കി കൊണ്ടു വിവാഹമോചനം അനുവദിക്കണം എന്ന് എംഎല്‍എ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കൗണ്‍സിലിംഗില്‍ ഭര്‍ത്താവ് ഹരിയും പങ്കെടുത്തു എങ്കിലും പരാജയപ്പെടുകയായിരുന്നു. അടുത്ത മാസം വീണ്ടും കൗണ്‍സിലിംഗ് നടക്കും. എംഎല്‍എ തന്റെ ഫേസ്ബുക്ക് പേജിലെ പേരും അഡ്വ. യു പ്രതിഭ എം എല്‍ എ എന്നാക്കി ചുരുക്കിയിട്ടുണ്ട്.

കായംകുളം എംഎല്‍എ പ്രതിഭ ഹരി വിവാഹമോചനത്തിന്; ഫെയ്‌സ്ബുക്കിലെ പേരില്‍ നിന്ന് ഹരിയെ വെട്ടി, ആദ്യ കൗണ്‍സിലിംഗ് പരാജയപ്പെട്ടു

മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പ്രതിഭാ ഹരി കുട്ടനാട്ടിലെ തകഴി സ്വദേശിയാണ്. ഇതേ നാട്ടുകാരനാണ് സിപിഎം പ്രവര്‍ത്തകനായിരുന്ന ഹരി. പ്രതിഭ മുമ്പ് തകഴി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി കെ സദാശിവന് പകരക്കാരിയായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് മത്സരിച്ചത്. ഏറെ നാളായി വിവാഹ മോചനം സംബന്ധിച്ച വാര്‍ത്തകള്‍ മണ്ഡലത്തില്‍ പ്രചരിച്ചിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, Top-Headlines, MLA, Court, CPM, MLA Pratibha Hari to get divorce

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL