city-gold-ad-for-blogger
Aster MIMS 10/10/2023

നിര്‍മാണത്തിനു ചെലവു കൂടി, മാരുതി കാറുകളുടെ വിലയും കൂട്ടി

ന്യൂഡല്‍ഹി:(www.kasargodvartha.com 13/01/2018) ഉല്‍പ്പാദന വിതരണ ചെലവ് ഏറിയതോടെ ഇന്ത്യയില്‍ മാരുതി കാറുകളുടെ വില വര്‍ധിച്ചു. ജനുവരി 10 മുതല്‍ കാറുകളില്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ ഓരോ മോഡലുകളിലും എത്രത്തോളമാണ് വില വര്‍ധനവ് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

വിപണിയില്‍ എത്തുന്ന എല്ലാ മാരുതി കാറുകള്‍ക്കും വിലവര്‍ധനവ് ബാധകമാണ്. 1,700 രൂപ മുതല്‍ 17,000 രൂപ വരെയാണ് വിലവര്‍ധിപ്പിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ആള്‍ട്ടോ 800 മുതല്‍ പ്രീമിയം ക്രോസ് ഓവര്‍ എസ്‌ക്രോസ് വരെ നീളുന്നതാണ് മാരുതിയുടെ ഇന്ത്യന്‍ കാര്‍ നിര.

നിര്‍മാണത്തിനു ചെലവു കൂടി, മാരുതി കാറുകളുടെ വിലയും കൂട്ടി

ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ മാരുതി കാറുകളുടെ വിലയില്‍ മൂന്ന് ശതമാനം വിലക്കുറവ് രേഖപ്പെടുത്തിയിരുന്നു. ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് കാറുകളുടെ വില മാരുതി കുറച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, Car, Price, Increase, National, GST, Maruti, Maruti Suzuki Increases Car Prices By Up To Rs. 17,000, Effective Immediately,Business, Top-Headlines,

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL