city-gold-ad-for-blogger
Aster MIMS 10/10/2023

മുത്തലാഖിനെ എതിര്‍ക്കേണ്ടത് മുസ്ലിം സമുദായത്തിന് അകത്തുനിന്ന്; കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ബില്ല് ഇരട്ട പൗരന്മാരെ സൃഷ്ടിക്കും: കോടിയേരി

കാസര്‍കോട്: (www.kasargodvartha.com 08.01.2018) കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്‍ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിങ്കളാഴ്ച രാവിലെ കാസര്‍കോട് ടൗണ്‍ ഹാളില്‍ ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ബില്ല് കൊണ്ടു വന്നത് ധൃതി പിടിച്ചാണ്. മുസ്ലിം സ്ത്രീയെ മൊഴി ചൊല്ലിയാല്‍ ക്രിമിനല്‍ കുറ്റമാകുന്ന നിയമമാണ് ഈ ബില്ലിലുള്ളത്. എന്നാല്‍ ഹിന്ദു യുവതിയെ വിവാഹ ബന്ധം വേര്‍പെടുത്തിയാല്‍ സിവില്‍ കേസാണ് നിയമത്തില്‍ പറയുന്നത്. ഇത്തരം ഒരു രീതി രാജ്യത്ത് കൊണ്ടുവരുന്നത് ഇരട്ട പൗരന്മാരെ സൃഷ്ടിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തിടുക്കത്തിലാണ് ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. എന്നാല്‍ രാജ്യസഭയില്‍ ഇതിനെ ഇടതുപക്ഷം ഉള്‍പെടെയുള്ള പ്രതിപക്ഷം എതിര്‍ക്കുകയായിരുന്നു. ഒരു സ്ത്രീ പരാതി ഉന്നയിച്ചാല്‍ ഭര്‍ത്താവിനെ മൂന്നു മാസം വരെ തടവില്‍ പാര്‍പ്പിക്കാമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സ്ത്രീക്ക് ജീവനാംശം ലഭിക്കില്ലെന്നും കോടിയേരി പറഞ്ഞു. ബില്ല് ചര്‍ച്ച ചെയ്യാന്‍ സബ് കമ്മിറ്റിക്ക് വിടണമെന്നാണ് ഇടതുപക്ഷം ഉള്‍പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുന്നില്ല.

മുത്തലാഖിനെ എതിര്‍ക്കേണ്ടത് മുസ്ലിം സമുദായത്തിന് അകത്തുനിന്ന്; കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ബില്ല് ഇരട്ട പൗരന്മാരെ സൃഷ്ടിക്കും: കോടിയേരി

മുസ്ലിം സ്ത്രീകളുടെ സംരക്ഷകരാകാനുള്ള ബിജെപിയുടെ ശ്രമമാണ് ഇത്തരം ഒരു നിയമത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. മുത്തലാഖ് നിയമവും ശരീഅത്ത് നിയമവും പ്രാകൃതമാണെന്ന് ഇ എം എസിന്റെ കാലഘട്ടത്തില്‍ തന്നെ പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഇപ്പോള്‍ സുപ്രീം കോടതി തന്നെ മുത്തലാഖിനെതിരെ ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തത്. മുസ്ലിം സമുദായത്തിന് അകത്തുനിന്നാണ് ഇതിനെതിരെ നീക്കം ഉണ്ടാകേണ്ടതെന്ന് കോടിയേരി പറഞ്ഞു.

മുത്തലാഖിനെ എതിര്‍ക്കേണ്ടത് മുസ്ലിം സമുദായത്തിന് അകത്തുനിന്ന്; കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ബില്ല് ഇരട്ട പൗരന്മാരെ സൃഷ്ടിക്കും: കോടിയേരി

സ്ത്രീ സംരക്ഷണത്തിനാണെങ്കില്‍ സ്ത്രീ- പുരുഷ സമത്വം അംഗീകരിക്കുകയാണ് വേണ്ടത്. സ്ത്രീ സംരക്ഷണ ബില്ല് രാജ്യസഭ പാസാക്കിയിട്ടും ലോക്‌സഭയില്‍ ബില്ല് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുകയാണ്. മുസ്ലിം സ്ത്രീകള്‍ക്ക് സ്വന്തമായി ഹജ്ജ് നിര്‍വ്വഹിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നിലും മുസ്ലിം സ്ത്രീകളെ ബിജെപി പക്ഷത്തേക്ക് ആകര്‍ഷിക്കുക എന്നത് തന്നെയാണ്. എന്നാല്‍ 2015 ല്‍ സൗദി അറേബ്യ തന്നെ ഇതിന് അനുവാദം നല്‍കിയിട്ടുണ്ട്. മലേഷ്യ ഉള്‍പെടെയുള്ള ചില രാജ്യങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സ്ത്രീകള്‍ക്ക് ഗ്രൂപ്പായി ഹജ്ജ് നിര്‍വ്വഹിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ഇടതുപക്ഷത്തെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും എന്‍ഡിഎയും ശ്രമിക്കുകയാണ്. എന്നാല്‍ ഈ രണ്ടു മുന്നണികളും ഇതേ രീതിയില്‍ നിലനില്‍ക്കില്ല. ഇരുമുന്നണികളും തകരും. രണ്ട് മുന്നണികളില്‍ നിന്നും പല പാര്‍ട്ടികളും എല്‍ ഡി എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. കോണ്‍ഗ്രസ് തെറ്റായ സാമ്പത്തിക നയം പിന്തുടരുന്നതിനാല്‍ അവരുമായി ഒരു മുന്നണിയും ഉണ്ടാക്കാന്‍ ഇടതുപക്ഷം തയ്യാറല്ല. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കുന്ന ബദല്‍ ശക്തി ദേശീയരാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന കാര്യമാണ് സിപിഎം സമ്മേളനം ചര്‍ച്ച ചെയ്യുന്നതെന്ന് കോടിയേരി പറഞ്ഞു.

സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് എ.കെ നാരായണന്‍ പതാക ഉയര്‍ത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.കുഞ്ഞിരാമന്‍ സമ്മേളന നഗരിയില്‍ ദീപശിഖ തെളിയിച്ചു. എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി. രാഘവന്‍ രക്തസാക്ഷി പ്രമേയവും ടി.വി ഗോവിന്ദന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kodiyeri Balakrishnan, CPM, Inauguration, UDF, BJP, Congress, District-conference, Top-Headlines, Kodiyeri Inaugurates CPM Kasaragod District Conference.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL