Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം: കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി

പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ചെമ്പിരിക്ക - മംഗളൂരു ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റണമെന്നും Kasaragod, Kerala, news, Death, Top-Headlines, C.M Abdulla Maulavi, Investigation, Collectorate, Khazi C.M Abdulla Moulavi's death; Collectorate march conducted
കാസര്‍കോട്: (www.kasargodvartha.com 29.01.2018) പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ചെമ്പിരിക്ക - മംഗളൂരു ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റണമെന്നും കേസന്വേഷണ സംഘം കാണിക്കുന്ന അനാസ്ഥക്കെതിരെയും കാസര്‍കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ജാതി മത ഭേദമന്യേ നൂറു കണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

മരണം നടന്ന് എട്ടു വര്‍ഷം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹതയകറ്റാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. അന്വേഷണ സംഘം നടത്തുന്ന അന്വേഷണമെന്ന പ്രഹസന നാടകം ഒഴിവാക്കണമെന്നും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹതയകറ്റണമെന്നും മാര്‍ച്ചില്‍ ആവശ്യമുയര്‍ന്നു. ഇനിയും അന്വേഷണ സംഘം അമാന്തിക്കുകയാണെങ്കില്‍ ശക്തമായ സമരമുറകള്‍ തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. മാര്‍ച്ചിന് ശേഷം കേസില്‍ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് നിവേദനം കലക്ടര്‍ക്ക് കൈമാറി.


കീഴൂര്‍- മംഗളൂരു സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖ അഹ് മദ് അല്‍ അസ്ഹരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, നീലേശ്വരം ഖാസി ഇ.കെ. മഹ് മൂദ് മുസ്ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ. ഖാസിം മുസ്ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി. അലി ഫൈസി, സിദ്ദീഖ് നദ്വി ചേരൂര്‍, സയ്യിദ് എം.എസ്. തങ്ങള്‍ മദനി, അബ്ദുല്‍ മജീദ് ബാഖവി, കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, ഡി.സി.സി പ്രസിഡന്റ് ഹഖീം കുന്നില്‍, എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ചെര്‍ക്കളം അഹ് മദ് മുസ്ലിയാര്‍, ചെങ്കളം അബ്ദുല്ല ഫൈസി, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, അബ്ദുല്‍ സലാം ദാരിമി, അഡ്വ. ഹനീഫ് ഹുദവി, മൂസ ഹാജി ചെര്‍ക്കള, സുബൈര്‍ പടുപ്പ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഇ. അബ്ദുല്ല കുഞ്ഞി, എന്‍.യു അബ്ദുല്‍ സലാം, മൊയ്തീന്‍ കുഞ്ഞി കളനാട്, സൈഫുദ്ദീന്‍ മാക്കോട്, മൂസ ബി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, ഷാഫി ഹാജി കട്ടക്കാല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഖാദര്‍ അറഫ, ഉബൈദുല്ല കടവത്ത്, സി.എം.എ ജലീല്‍, ഹാരിസ് ബന്നു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

WATCH VIDEO







(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Top-Headlines, C.M Abdulla Maulavi, Investigation, Collectorate, Khazi C.M Abdulla Moulavi's death; Collectorate march conducted
< !- START disable copy paste -->