city-gold-ad-for-blogger
Aster MIMS 10/10/2023

ഖാദി ബോര്‍ഡ്; സതീഷ്ചന്ദ്രനും നാരായണനും പരിഗണനയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com  11 .01.2018) ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ സിപിഎം ജില്ലാ സെക്രട്ടറിയായതോടെ തല്‍സ്ഥാനം രാജിവെക്കും. പകരം വൈസ് ചെയര്‍മാനായി സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ധര്‍മ്മടം മുന്‍ എംഎല്‍എ കെ കെ നാരായണന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.

ധര്‍മ്മടം എംഎല്‍എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വിസ്മയ പാര്‍ക്ക് വൈസ് ചെയര്‍മാന്‍, കണ്ണൂര്‍ ഏകെജി ആശുപത്രി പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ച കെ കെ നാരായണനാണ് പ്രഥമ പരിഗണനയിലുള്ളത്. അതേ സമയം ദീര്‍ഘകാലം ജില്ലാ സെക്രട്ടറി പദവി അലങ്കരിച്ച കെ പി സതീഷ്ടന്ദ്രന് ഉന്നത പദവി നല്‍കണമെന്ന് സംസ്ഥാന നേതൃത്വത്തിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് സതീഷ്ചന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഒരു വര്‍ഷം മാത്രമേ ലോക്സഭാ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നുള്ളൂ.

അതുകൊണ്ട് തന്നെ മണ്ഡലത്തില്‍ സതീഷ്ചന്ദ്രന്‍ സജീവമായി നിറഞ്ഞു നില്‍ക്കണമെന്നും പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നു. അങ്ങനെ വരുമ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടി വരുമെന്നതിനാല്‍ സതീഷ്ചന്ദ്രനെ പരിഗണിക്കേണ്ടതില്ലെന്ന ചിന്തയും പാര്‍ട്ടിക്കുണ്ട്. അതിനാല്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയുടെ പ്രസിഡണ്ട് സ്ഥാനം എം രാജഗോപാലന്‍ എംഎല്‍എ രാജിവെച്ച് സതീഷ്ചന്ദ്രനെ വീണ്ടും ചെയര്‍മാനാക്കാനും സാധ്യതയുണ്ട്.

ഖാദി ബോര്‍ഡ്; സതീഷ്ചന്ദ്രനും നാരായണനും പരിഗണനയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Kerala, News, Cpm, District, Lok sabha, Party, Chairman, Hospital, Khadi board; Satheesh Chandran and Narayanan in consideration
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL