city-gold-ad-for-blogger
Aster MIMS 10/10/2023

കണ്ണകിയുടെ കഥ കഥകളിയായി; ഒറ്റചിലമ്പ് ഷൊര്‍ണൂരില്‍ അരങ്ങേറും

പാലക്കാട്: (www.kasargodvartha.com13.01.2018) സംഘകാലകാവ്യമായ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ കഥകളിയായി അരങ്ങിലെത്തുന്നു. പ്രശസ്ത കവി എസ് രമേശന്‍ നായരുടെ ചിലപ്പതികാര പരിഭാഷയെ അടിസ്ഥാനമാക്കി മധുരമോഹനം എന്ന പേരില്‍ ഈ ആട്ടക്കഥ എഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത് നാട്യാചാര്യന്‍ കോട്ടക്കല്‍ നന്ദകുമാരന്‍ നായരാണ്.

തമിഴ്‌നാട്ടിലും കേരളത്തിലും അതിപ്രാചീനമായി പ്രചരിക്കുകയും ജനജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നതാണ് കണ്ണകിയുടെ കഥയായ ചിലപ്പതികാരം. സംഘകാലകൃതിയായ ചിലപ്പതികാരം കഥയിലെ കണ്ണകിയുടെ സമകാലിക പ്രസക്തിയും ആ കഥാപാത്രത്തിന് കേരളീയ ജനജീവിതത്തിലെ കലാസാഹിത്യസാംസ്‌കാരിക മണ്ഡലങ്ങളില്‍ ഉള്ള സ്വാധീനവും വിശകലനം ചെയ്യുന്ന ചര്‍ച്ചകളും കലാവതരണങ്ങളും ചേര്‍ന്ന സാംസ്‌കാരിക സംഗമമാണ് ഒറ്റച്ചിലമ്പ്.

കണ്ണകിയുടെ കഥ കഥകളിയായി; ഒറ്റചിലമ്പ് ഷൊര്‍ണൂരില്‍ അരങ്ങേറും

കേന്ദ്രസാംസ്‌കാരിക വകുപ്പിന്റെ പിന്തുണയോടെ ഷൊര്‍ണ്ണൂരിലെ കലാസാംസ്‌കാരിക സംഘടനയായ ജ്വാലയാണ് ഈ സാംസ്‌കാരിക സംഗമത്തിന്റെ സംഘാടനം നിര്‍വ്വഹിക്കുന്നത്. ഷൊര്‍ണൂര്‍ കെവിആര്‍ ഹൈസ്‌കൂളിലെ വേദിയില്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ രാത്രി ഒമ്പത് മണി വരെ ഒറ്റച്ചിലമ്പ് സാംസ്‌കാരിക സംഗമം വിവിധ പരിപാടികളോടെ അരങ്ങേറും. പ്രശസ്ത കഥകളി ആചാര്യനും കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായരുടെ ഗുരുനാഥനുമായ കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായരെ അനുസ്മരിച്ചുകൊണ്ട് ഡോ. ടി എസ് മാധവന്‍കുട്ടി നടത്തുന്ന പ്രഭാഷണത്തോടെയാണ് പരിപാടികളുടെ തുടക്കം.

കണ്ണകി എന്ന മിത്ത് നമ്മുടെ സാംസ്‌കാരിക ചരിത്രത്തിലും വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും സാഹിത്യത്തിലും കലകളിലും എങ്ങനെ നിറഞ്ഞുനില്‍ക്കുന്നുവെന്ന് ചര്‍ച്ച ചെയ്യുന്ന സെമിനാര്‍ ആണ് തുടര്‍ന്ന് നടക്കുക. ഉച്ചയ്ക്കു ശേഷം കണ്ണകി എന്ന കഥാപാത്രത്തെ വിവിധ കലാരൂപങ്ങളില്‍ രംഗത്തെത്തിക്കുന്നു. പ്രശസ്ത കലാനിരൂപകനായ വി. കലാധരനാണ് ഈ രംഗാവിഷ്‌കാരങ്ങളുടെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുന്നത്. തുടര്‍ന്ന് യുവനര്‍ത്തകിയും മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ എം എ ബിരുദം നേടി കേരളകലാമണ്ഡലത്തില്‍ നൃത്തത്തില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന വി പി മന്‍സിയ, പ്രശസ്ത ഭരതനാട്യം നര്‍ത്തകി ലാവണ്യ ശങ്കറിന്റെ ശിഷ്യയായ വര്‍ഷ ഉദയകുമാര്‍ എന്നിവരുടെ നൃത്താവിഷ്‌കാരങ്ങള്‍. പാലക്കാടന്‍ നാടോടിക്കലകളും കണ്ണകിയും തമ്മിലുള്ള ബന്ധത്തെ വിശദമാക്കിക്കൊണ്ട് വി കെ ജയപ്രകാശ് നടത്തുന്ന പ്രഭാഷണവും ജനാര്‍ദ്ദനന്‍ പുതുശ്ശേരിയുടെ രംഗാവതരണവുമാണ് രംഗാവിഷ്‌കാരങ്ങളില്‍ അടുത്തത്.

വൈകുരേം 5.30 നാരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനം ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശി ഉദ്ഘാടനം ചെയ്യും. ഷൊര്‍ണ്ണൂര്‍ നഗരസഭാധ്യക്ഷ വി വിമല അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കവി എസ് രമേശന്‍നായര്‍, കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പാള്‍ എംപിഎസ് നമ്പൂതിരി, എം എന്‍ വിനയകുമാര്‍, വി കെ ശ്രീകണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കണ്ണകിയുടെ കഥ പറയുന്ന മധുരാദഹനം കഥകളിയോടെയാണ് ഒറ്റച്ചിലമ്പ് സാംസ്‌കാരിക സമ്മേളനം പൂര്‍ത്തിയാകുന്നത്. ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കു ഈ കഥകളിയില്‍ കണ്ണകി, താന്‍ കൊടുത്ത ചിലമ്പുമായി മധുരാനഗരത്തിലേക്ക് പോയ കോവലനെ കാത്തിരിക്കുന്ന ഭാഗം മുതല്‍, തന്റെ കോപാഗ്‌നിയില്‍ മധുരാനഗരം ദഹിപ്പിച്ച് പശ്ചിമദിക്കിലേക്ക് യാത്രയായകുന്നതുവരെയുള്ള കഥാഭാഗമാണ് അവതരിപ്പിക്കുന്നത്.

കഥയുടെ ആദ്യരംഗത്തില്‍ കണ്ണകിയായി രംഗത്തു വരുന്നത് കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായരുടെ മകളും മഞ്ചേരി എന്‍ എസ് എസ് കോളജിലെ ഇംഗ്ലീഷ് അധ്യാപികയുമായ ആതിര നന്ദന്‍ ആണ്. കോവലന്റെ ദുരന്തം മനസ്സിലാക്കി മധുരാനഗരിലെത്തുന്ന കോപിഷ്ഠയായ കണ്ണകിയുടെ ഭാഗം കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍തന്നെ അവതരിപ്പിക്കുന്നു. കോവലനായി ആര്‍എല്‍വി പമോദും മാതരി എന്ന വൃദ്ധവനിതയായി വി പി മന്‍സിയയും വേഷമിടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Story, Top-Headlines,  Famous,  Poet,  School,  Stage, Kathakali about Kannaki story in Shornoor

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL