City Gold
news portal
» » » » » » എഞ്ചിന്‍ തകരാര്‍ യാത്രക്കാരെ വലച്ചു; ദുരിതത്തിലായത് ആറ് ട്രെയിനുകളിലെ യാത്രക്കാര്‍

മഞ്ചേശ്വരം:(www.kasargodvartha.com 13.01.2018) ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ എഞ്ചിന്‍ തകരാറിലായത് യാത്രക്കാരെ വലച്ചു. ദുരിതത്തിലായത് ആറ് ട്രെയിനുകളിലെ യാത്രക്കാര്‍. തലപ്പാടിയിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ ഇന്റര്‍സിറ്റിയുടെ എഞ്ചിന്‍ തകരാറിലായത്. മംഗളൂരുവിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികളും ആശുപത്രിയിലേക്കും മറ്റു പോയി തിരിച്ചുവരികയായിരുന്ന യാത്രക്കാരുമാണ് വലഞ്ഞത്.

ട്രെയിന്‍ പിടിച്ചിട്ടതോടെ മറ്റു ട്രെയിനുകളെല്ലാം എത്താന്‍ വൈകി. ഉച്ചയ്ക്കുവരേണ്ട ട്രെയിനുകള്‍ സ്റ്റേഷനുകളിലെത്തിയത് വൈകുന്നേരത്തോടെയാണ്. ചെന്നൈ മെയില്‍, തിരുവനന്തപുരം എക്സ്പ്രസ്, ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, വരാവല്‍, പുതുച്ചേരി എന്നീ ട്രെയിനുകളാണ് വൈകി ഓടിയത്. ഇതിനുശേഷം എഞ്ചിന്‍ തകരാര്‍ നന്നാക്കി ഇന്റര്‍സിറ്റി ഓടി.

സൂപ്പര്‍ഫാസ്റ്റ് നിര്‍ത്താത്ത ചെറിയ സ്റ്റേഷനുകളില്‍ കാത്തുനിന്നവര്‍ക്ക് ആശ്രയം പാസഞ്ചറായിരുന്നു. എന്നാല്‍ ഈ ട്രെയിനും മണിക്കൂറുകള്‍ വൈകിയത് യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തി.


Keywords:  Manjeshwaram, Kasargod, Kerala, News, Train,  Engine,  Passengers,  Damaged,  Students,  Hospital, Engine damaged; Travelers got trouble.
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date