എഞ്ചിന് തകരാര്‍ യാത്രക്കാരെ വലച്ചു; ദുരിതത്തിലായത് ആറ് ട്രെയിനുകളിലെ യാത്രക്കാര്‍
Jan 13, 2018, 11:30 IST
മഞ്ചേശ്വരം:(www.kasargodvartha.com 13.01.2018) ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ എഞ്ചിന് തകരാറിലായത് യാത്രക്കാരെ വലച്ചു. ദുരിതത്തിലായത് ആറ് ട്രെയിനുകളിലെ യാത്രക്കാര്‍. തലപ്പാടിയിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ ഇന്റര്‍സിറ്റിയുടെ എഞ്ചിന് തകരാറിലായത്. മംഗളൂരുവിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികളും ആശുപത്രിയിലേക്കും മറ്റു പോയി തിരിച്ചുവരികയായിരുന്ന യാത്രക്കാരുമാണ് വലഞ്ഞത്.
ട്രെയിന്‍ പിടിച്ചിട്ടതോടെ മറ്റു ട്രെയിനുകളെല്ലാം എത്താന്‍ വൈകി. ഉച്ചയ്ക്കുവരേണ്ട ട്രെയിനുകള്‍ സ്റ്റേഷനുകളിലെത്തിയത് വൈകുന്നേരത്തോടെയാണ്. ചെന്നൈ മെയില്‍, തിരുവനന്തപുരം എക്സ്പ്രസ്, ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, വരാവല്‍, പുതുച്ചേരി എന്നീ ട്രെയിനുകളാണ് വൈകി ഓടിയത്. ഇതിനുശേഷം എഞ്ചിന് തകരാര്‍ നന്നാക്കി ഇന്റര്‍സിറ്റി ഓടി.
സൂപ്പര്‍ഫാസ്റ്റ് നിര്‍ത്താത്ത ചെറിയ സ്റ്റേഷനുകളില്‍ കാത്തുനിന്നവര്‍ക്ക് ആശ്രയം പാസഞ്ചറായിരുന്നു. എന്നാല്‍ ഈ ട്രെയിനും മണിക്കൂറുകള്‍ വൈകിയത് യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തി.
Keywords: Manjeshwaram, Kasargod, Kerala, News, Train, Engine, Passengers, Damaged, Students, Hospital, Engine damaged; Travelers got trouble. < !- START disable copy paste -->
ട്രെയിന്‍ പിടിച്ചിട്ടതോടെ മറ്റു ട്രെയിനുകളെല്ലാം എത്താന്‍ വൈകി. ഉച്ചയ്ക്കുവരേണ്ട ട്രെയിനുകള്‍ സ്റ്റേഷനുകളിലെത്തിയത് വൈകുന്നേരത്തോടെയാണ്. ചെന്നൈ മെയില്‍, തിരുവനന്തപുരം എക്സ്പ്രസ്, ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, വരാവല്‍, പുതുച്ചേരി എന്നീ ട്രെയിനുകളാണ് വൈകി ഓടിയത്. ഇതിനുശേഷം എഞ്ചിന് തകരാര്‍ നന്നാക്കി ഇന്റര്‍സിറ്റി ഓടി.
സൂപ്പര്‍ഫാസ്റ്റ് നിര്‍ത്താത്ത ചെറിയ സ്റ്റേഷനുകളില്‍ കാത്തുനിന്നവര്‍ക്ക് ആശ്രയം പാസഞ്ചറായിരുന്നു. എന്നാല്‍ ഈ ട്രെയിനും മണിക്കൂറുകള്‍ വൈകിയത് യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തി.
Keywords: Manjeshwaram, Kasargod, Kerala, News, Train, Engine, Passengers, Damaged, Students, Hospital, Engine damaged; Travelers got trouble.