city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ഡോള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സെക്രട്ടറിയേറ്റ് പടിക്കലിലേക്ക്; സമരത്തെ പിന്തുണച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ വേട്ടക്കാരുടെ പക്ഷത്തേക്ക് മാറിയാല്‍ അനിശ്ചിതകാല രാപകല്‍ നിരാഹാര സമരത്തിലേക്കെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി

കാസര്‍കോട്: (www.kasargodvartha.com 12.01.2018) എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ജനുവരി 30 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ അമ്മമാരുടെ സമരജ്വാല സാമൂഹ്യ പ്രവര്‍ത്തക ദയാഭായി ഉദ്ഘാടനം ചെയ്യും. 2017 ജനുവരി 10ന് സുപ്രീം കോടതി നടത്തിയ വിധി നടപ്പാക്കുക, വാസ്തവ വിരുദ്ധമായി ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്ങ്മൂലം പിന്‍വലിച്ച് സര്‍ക്കാര്‍ ഇരകളോടൊപ്പം നില്‍ക്കുക, പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണ്ണമായും പാലിക്കുക, 2017 ലെ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ 1905 ദുരിതബാധിതരുടെ പട്ടിക പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സമരത്തിന് തുടക്കം കുറിക്കുന്നത്.

2016 ജനുവരി 26 ന് അമ്മമാര്‍ നടത്തിയ പട്ടിണിസമരത്തെ സര്‍വ്വാത്മനാ പിന്തുണച്ചവര്‍ അധികാരത്തിലിരിക്കുമ്പോള്‍ വേട്ടക്കാരുടെ പക്ഷത്തേക്ക് മാറിയാല്‍ സെക്രട്ടറിയേറ്റില്‍ അനിശ്ചിത കാല രാപകല്‍ നിരാഹാര സമരം നടത്താനും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നിര്‍ബ്ബിന്ധിതമാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. നീണ്ട നിയമയുദ്ധം നടത്തി ഡി.വൈ.എഫ്.ഐ നേടിയ നിര്‍ണ്ണായക വിധി അട്ടിമറക്കാന്‍  അവരനുവദിക്കില്ലായെന്ന് പ്രത്യാശിക്കുന്നതായും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ഡോള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സെക്രട്ടറിയേറ്റ് പടിക്കലിലേക്ക്; സമരത്തെ പിന്തുണച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ വേട്ടക്കാരുടെ പക്ഷത്തേക്ക് മാറിയാല്‍ അനിശ്ചിതകാല രാപകല്‍ നിരാഹാര സമരത്തിലേക്കെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Endosulfan, Top-Headlines, Endosulfan victims protest again in front of Secretariat
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL