City Gold
news portal
» » » » » » » » മംഗളൂരു ഉള്‍പെടെ സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസാനുകൂല്യം നല്‍കുന്നു

കാസര്‍കോട്: (www.kasargodvartha.com 11.01.2018) മംഗളൂരു ഉള്‍പെടെ സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കും. പ്രവേശന പരീക്ഷ മുഖേന പ്രവേശനം നേടുന്ന പട്ടികജാതി/ മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഗവ. ഓഫ് കേരള സ്‌കോളര്‍ഷിപ്പും പ്രവേശന പരീക്ഷ മുഖേനയല്ലാതെ പ്രവേശനം നേടുന്ന 2.5 ലക്ഷം വരുമാന പരിധിയില്‍പ്പെടുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗവ. ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പും അനുവദിക്കും.

നിശ്ചിത മാതൃകയിലുളള അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്ഥാപന മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഈ മാസം 25 നകം ലഭിക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം, നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകളും കോളേജിന്റെ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് നിര്‍ണ്ണയിച്ച രേഖ, സംസ്ഥാനത്ത് പുറത്ത് പഠിക്കുന്നതിനുളള ആനുകൂല്യം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭയില്‍ നിന്നും ലഭിച്ചിട്ടില്ല എന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256162 നമ്പറുമായി ബന്ധപ്പെടാം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, State, Students, District, Fees, Certificate, Secretary, Advantage, Education Benefit for Students studying in out of state.
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date