Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനം മംഗളൂരു എയര്‍പോര്‍ട്ടില്‍ അഞ്ച് മണിക്കൂറോളം വൈകി, പ്രവര്‍ത്തനത്തിലെ തകരാറാണ് വൈകാന്‍ കാരണമെന്ന് അധികൃതര്‍, മദ്യലഹരിയിലായ പൈലറ്റ് ഹോട്ടലില്‍ നിന്ന് എത്താതിരുന്നതാണെന്ന് യാത്രക്കാര്‍

ബുധനാഴ്ച പുലര്‍ച്ചെ 12.15 ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം മംഗളൂരു എയര്‍പോര്‍ട്ടില്‍ അഞ്ച് മണിക്കൂറോളം വൈകിയത് യാത്രക്കാരുടെ കടുത്ത പ്രതിഷേധMangalore, Karnataka, news, National, Top-Headlines, Airport, Spice Jet air delayed in Mangaluru, Dubai.
മംഗളൂരു: (www.kasargodvartha.com 17.01.2018) ബുധനാഴ്ച പുലര്‍ച്ചെ 12.15 ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം മംഗളൂരു എയര്‍പോര്‍ട്ടില്‍ അഞ്ച് മണിക്കൂറോളം വൈകിയത് യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി. മദ്യലഹരിയിലായ പൈലറ്റ് ഹോട്ടലില്‍ നിന്ന് എത്താതിരുന്നതാണ് വിമാനം പുറപ്പെടാന്‍ വൈകിയതെന്നാണ് യാത്രക്കാരുടെ ആക്ഷേപം. എന്നാല്‍ പ്രവര്‍ത്തനത്തിലെ തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് സ്‌പൈസ് ജെറ്റ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞത്.

 Mangalore, Karnataka, news, National, Top-Headlines, Airport, Spice Jet air delayed in Mangaluru, Dubai.

വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍, റണ്‍വെ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതായാണ് അധികൃതര്‍ ആദ്യം വിശദീകരിച്ചത്. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ റണ്‍വെ അറ്റകുറ്റപ്പണിക്കായി അടച്ചിടുമെന്നും അറിയിച്ചിരുന്നതായി സ്‌പൈസ് ജെറ്റ് അധികൃതര്‍ യാത്രക്കാരോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ റണ്‍വെയില്‍ യാതൊരു തകരാറും ഇല്ലായിരുന്നുവെന്നാണ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ കാസര്‍കോട് വാര്‍ത്തയോട് വ്യക്തമാക്കിയത്. വിമാനത്തിന്റെ പൈലറ്റ് മദ്യപിച്ചതിനെ തുടര്‍ന്ന് ലഹരി ഇറങ്ങാത്തതിനാല്‍ അദ്ദേഹത്തിന് വിമാനം പറത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. പകരം പൈലറ്റിനെ കണ്ടെത്താന്‍ വൈകിയതാണ് വിമാനം അഞ്ച് മണിക്കൂറോളം വൈകാന്‍ ഇടയാക്കിയത്.

പിന്നീട് മറ്റൊരു പൈലറ്റ് എത്തിയ ശേഷം പുലര്‍ച്ചെ 5.10 മണിയേടെയാണ് വിമാനം മംഗളൂരുവില്‍ നിന്ന് യാത്രക്കാരുമായി ദുബൈയിലേക്ക് പറന്നത്.

Keywords: Mangalore, Karnataka, news, National, Top-Headlines, Airport, Spice Jet air delayed in Mangaluru, Dubai.