കാസര്‍കോട് വാര്‍ത്ത തുണയായി; പെട്രോളടിച്ച് ബുള്ളറ്റില്‍ തിരിച്ചുപോകുന്നതിനിടെ 25,000 രൂപ നഷ്ടപ്പെട്ട ക്രഷര്‍ ജീവനക്കാരന് പണം തിരിച്ചുകിട്ടി
Jan 11, 2018, 13:43 IST
കാസര്‍കോട്: (www.kasargodvartha.com 11.01.2018) കാസര്‍കോട് വാര്‍ത്ത തുണയായി. പെട്രോളടിച്ച് ബുള്ളറ്റില്‍ തിരിച്ചുപോകുന്നതിനിടെ 25,000 രൂപ നഷ്ടപ്പെട്ട ക്രഷര്‍ ജീവനക്കാരന് പണം തിരിച്ചുകിട്ടി. തളങ്കര കടവത്തെ ഷാജഹാന്റെ പണമടങ്ങിയ പേഴ്സാണ് തിങ്കളാഴ്ച രാത്രി 10.30 മണിയോടെ നഷ്ടപ്പെട്ടത്. കറന്തക്കാട്ടെ പെട്രോള്‍ പമ്പില്‍ പെട്രോളടിച്ച് തിരിച്ചുപോകുന്നതിനിടെയാണ് പേഴ്സ് താഴെ വീണത്. പിന്നീട് ഷാജഹാന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ ഒരാള്‍ താഴെ വീണ പേഴ്സ് എടുക്കുന്നത് കണ്ടെത്തി. ഇതുസംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ട് ചെയ്തതോടെ പണം കിട്ടിയ കെ എസ് ആര് ടി സി ഡ്രൈവര്‍ പോലീസിലെത്തി പണം തിരിച്ചേല്പിക്കുകയായിരുന്നു. പിന്നീട് ഉടമസ്ഥനായ ഷാജഹാനെ വിളിച്ചുവരുത്തി കെ എസ് ആര് ടി സി ഡ്രൈവറുടെ സാന്നിധ്യത്തില്‍ പണം കൈമാറി.
Related News:
പെട്രോളടിച്ച് ബുള്ളറ്റില്‍ തിരിച്ചുപോകുന്നതിനിടെ ക്രഷര്‍ ജീവനക്കാരന്റെ 25,000 രൂപയും എടിഎം കാര്‍ഡുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു; പേഴ്സ് കൈവശപ്പെടുത്തിയ ആളും വാഹനവും സിസിടിവിയില്‍ കുടുങ്ങി, പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Petrol-pump, Petrol, cash,
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Petrol-pump, Petrol, cash,