Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫ്രീക്കന്മാരുടെ ഇഷ്ടക്രീം ഫായിസയ്ക്ക് ദുബൈയില്‍ വിലക്ക്; സൗന്ദര്യവര്‍ദ്ധക വസ്തുവായി ഉപയോഗിക്കുന്ന ക്രീമില്‍ കണ്ടെത്തിയത് മെര്‍ക്കുറിയടക്കം മനുഷ്യ ശരീരത്തിന് ഹാനികരമാകുന്ന മാരകവസ്തുക്കള്‍

കാസര്‍കോട്ടെയും കേരളത്തിലെ മിക്ക ഫ്രീക്കന്മാരുടെയും ഇഷ്ടക്രീമായ ഫായിസയ്ക്ക് ദുബൈയില്‍ വിലക്ക്. സൗന്ദര്യവര്‍ദ്ധക വസ്തുവായി ഉപയോഗിക്കുന്ന ക്രീമില്‍ കണ്ടെത്തിയത് Kasaragod, Kerala, news, Gulf, Top-Headlines, Don't use this beauty cream, warns Dubai Municipality
ദുബൈ: (www.kasargodvartha.com 18.01.2018) കാസര്‍കോട്ടെയും കേരളത്തിലെ മിക്ക ഫ്രീക്കന്മാരുടെയും ഇഷ്ടക്രീമായ ഫായിസയ്ക്ക് ദുബൈയില്‍ വിലക്ക്. സൗന്ദര്യവര്‍ദ്ധക വസ്തുവായി ഉപയോഗിക്കുന്ന ക്രീമില്‍ കണ്ടെത്തിയത് മെര്‍ക്കുറിയടക്കം മനുഷ്യ ശരീരത്തിന് ഹാനികരമാകുന്ന വസ്തുക്കളെന്നാണ് ദുബൈ ആരോഗ്യവിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബൈയില്‍ ഫായിസ ക്രീമിന് ദുബൈ നഗരസഭ വിലക്കേര്‍പെടുത്തിയത്.

ദുബൈയില്‍ നിന്നാണ് ഫായിസ ക്രീമിന്റെ പേരും പെരുമയും കേരളത്തിലുമെത്തിയത്. പാക്കിസ്ഥാന്‍ നിര്‍മിതമായ ഈ ക്രീം ഗര്‍ഭിണികളില്‍ ഓപ്പറേഷന്‍ നടത്തിയതിനു ശേഷമുള്ള കലകള്‍ മാറാനാണ് അധികവും ഉപയോഗിക്കുന്നത്. ഇത് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഈ ക്രീം മുഖസൗന്ദര്യത്തിനാണ് ദുബൈയിലും കേരളത്തിലുമടക്കം ഉപയോഗിച്ചുവരുന്നത്. കാസര്‍കോട്ടെ ഒട്ടുമിക്ക ഗള്‍ഫ് ബസാറുകള്‍ വഴിയും ഏജന്റുമാര്‍ വഴിയും ക്രീം വന്‍തോതിലാണ് വിറ്റഴിച്ചുവരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഓരോ ദിവസവും കേരളത്തില്‍ നടക്കുന്നത്.

ഗള്‍ഫ് വഴിയാണ് ക്രീം പ്രധാനമായും കേരളത്തിലെത്തുന്നത്. ക്രീമില്‍ ഹൈഡ്രോക്വിപ്‌നോണ്‍ എന്ന മരുന്ന് ചേര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. ഈ ക്രീം ഉപയോഗിക്കുന്നവരില്‍ ക്യാന്‍സര്‍ അടക്കം മാരകമായ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ക്രീം വില്‍ക്കുകയോ ഇതിന്റെ പരസ്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ ഉടന്‍ അറിയിക്കണമെന്നാണ് ദുബൈ നഗരസഭ അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Gulf, Top-Headlines, Don't use this beauty cream, warns Dubai Municipality
< !- START disable copy paste -->