City Gold
news portal
» » » » » » » » » ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡോക്ടറുടെ മാല ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ച് രക്ഷപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു

കുമ്പള: (www.kasargodvartha.com 13.01.2018) ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡോക്ടറുടെ മാല ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള സഹകരണാശുപത്രിയിലെ ഡോക്ടര്‍ ശാംഭവിയുടെ എട്ടുപവന്‍ സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ശേഷം ഡോ. ശാംഭവി ആശുപത്രിയുടെ കാറില്‍ യാത്ര പുറപ്പെട്ടു. എന്നാല്‍ ഹോളി ഫാമിലി സ്‌കൂളിന് സമീപം എത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് ഫോണ്‍ വന്നതിനാല്‍ കാര്‍ നിര്‍ത്തി ഇറങ്ങി നടന്നുപോവുകയായിരുന്നു. ഇതിനിടെയാണ് ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്. പിടിവലിയില്‍ ഡോക്ടറുടെ കഴുത്തിന് പരിക്കേറ്റു.

Keywords: Kasaragod, Kerala, news, Kumbala, Robbery, Bike, Top-Headlines, Doctor's chain snatched by bike rider
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date