ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡോക്ടറുടെ മാല ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ച് രക്ഷപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു
Jan 13, 2018, 17:29 IST
കുമ്പള: (www.kasargodvartha.com 13.01.2018) ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡോക്ടറുടെ മാല ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള സഹകരണാശുപത്രിയിലെ ഡോക്ടര്‍ ശാംഭവിയുടെ എട്ടുപവന്‍ സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ശേഷം ഡോ. ശാംഭവി ആശുപത്രിയുടെ കാറില്‍ യാത്ര പുറപ്പെട്ടു. എന്നാല്‍ ഹോളി ഫാമിലി സ്കൂളിന് സമീപം എത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് ഫോണ്‍ വന്നതിനാല്‍ കാര്‍ നിര്‍ത്തി ഇറങ്ങി നടന്നുപോവുകയായിരുന്നു. ഇതിനിടെയാണ് ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്. പിടിവലിയില്‍ ഡോക്ടറുടെ കഴുത്തിന് പരിക്കേറ്റു.
Keywords: Kasaragod, Kerala, news, Kumbala, Robbery, Bike, Top-Headlines, Doctor's chain snatched by bike rider < !- START disable copy paste -->
ശനിയാഴ്ച രാവിലെയാണ് സംഭവം. കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ശേഷം ഡോ. ശാംഭവി ആശുപത്രിയുടെ കാറില്‍ യാത്ര പുറപ്പെട്ടു. എന്നാല്‍ ഹോളി ഫാമിലി സ്കൂളിന് സമീപം എത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് ഫോണ്‍ വന്നതിനാല്‍ കാര്‍ നിര്‍ത്തി ഇറങ്ങി നടന്നുപോവുകയായിരുന്നു. ഇതിനിടെയാണ് ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്. പിടിവലിയില്‍ ഡോക്ടറുടെ കഴുത്തിന് പരിക്കേറ്റു.
Keywords: Kasaragod, Kerala, news, Kumbala, Robbery, Bike, Top-Headlines, Doctor's chain snatched by bike rider