city-gold-ad-for-blogger
Aster MIMS 10/10/2023

സിപിഎം ജില്ലാ സമ്മേളനം; ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി

കാസര്‍കോട്: (www.kasargodvartha.com 08.01.2018) സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഡിസംബര്‍ 10 ന് നടക്കുന്ന വളണ്ടിയര്‍ മാര്‍ച്ചിനോടും പൊതുസമ്മേളനത്തോടും അനുബന്ധിച്ച് ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യാത്രാ തടസ്സം ഒഴിവാക്കുന്നതിനായി പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകിട്ട് ഏഴു മണിവരെ ബി.സി. റോഡ് ജംഗ്ഷന്‍ മുതല്‍ ചെര്‍ക്കള ജംഗ്ഷന്‍ വരെയുള്ള നാഷണല്‍ ഹൈവേയില്‍ കൂടിയുള്ള ഗതാഗതത്തിനാണ് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്.

സിപിഎം ജില്ലാ സമ്മേളനം; ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി

പോലീസിന്റെ നിര്‍ദേശങ്ങള്‍ ഇവയാണ്:

1. മംഗളൂരു ഭാഗത്തു നിന്നും കാസര്‍കോട് നഗരത്തില്‍ നിന്നും കണ്ണൂര്‍, കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, പ്രസ്‌ക്ലബ് ജംഗ്ഷന്‍ വഴി കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ച് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടതാണ്.

2. കണ്ണൂര്‍, പൊയ്‌നാച്ചി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ചട്ടഞ്ചാല്‍, ദേളി- പരവനടുക്കം റോഡ് വഴി ചെമ്മനാട് കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ചോ, ചട്ടഞ്ചാല്‍-മാങ്ങാട് റോഡ് വഴി കളനാട് കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ചോ പ്രസ്‌ക്ലബ് ജംഗ്ഷന്‍ വഴി കാസര്‍കോട് ടൗണില്‍ പ്രവേശിക്കേണ്ടതാണ്.

3. കാസര്‍കോട് ടൗണില്‍ നിന്നും ബദിയടുക്ക, ആദൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിദ്യാനഗര്‍ വഴിയോ, കറന്തക്കാട് വഴിയോ സീതാംഗോളി വഴി പോകേണ്ടതാണ്.

4. ആദൂര്‍- ബദിയടുക്ക വഴി ചെര്‍ക്കളയില്‍ എത്തുന്ന വാഹനങ്ങള്‍ ചട്ടഞ്ചാലില്‍ എത്തി ദേളി വഴി കാസര്‍കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, CPM, District-conference, Police,  CPM District Conference; Traffic control in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL