City Gold
news portal
» » » » » » » » കണ്ണൂര്‍ സര്‍വകലാശാല എംസിഎ പരീക്ഷാ ഫലത്തെ കുറിച്ച് വ്യാപക പരാതി

നീലേശ്വരം:(www.kasargodvartha.com 12/01/2018) പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം പ്രസിദ്ധീകരിച്ച പരീക്ഷാ ഫലത്തെ കുറിച്ച് വ്യാപക പരാതി. കണ്ണൂര്‍ സര്‍വകലാശാലയുടെ എംസിഎ അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ ഫലത്തെ സംബന്ധിച്ചാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. സര്‍വകലാശാലയുടെ വിവിധ സെന്ററുകളിലും, കോളജുകളിലുമായി പരീക്ഷ എഴുതിയ 120 വിദ്യാര്‍ഥികളില്‍ 40 പേര്‍ മാത്രമാണ് വിജയിച്ചത്. പാലയാട് ക്യാംപസ് (34/8), കാസര്‍കോട് ക്യാംപസ് (19/5), നീലേശ്വരം ക്യാംപസ് (33/6), ചാല ചിന്മയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (8/5), അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ് (26/16) എന്നിങ്ങനെയാണ് വിജയിച്ചവരുടെ എണ്ണം.

കഴിഞ്ഞ നാലു സെമസ്റ്ററുകളിലും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ പോലും പരാജയപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഈ പരീക്ഷ നടന്നത്. ആറാം സെമസ്റ്റര്‍ പരീക്ഷയും കഴിഞ്ഞ് കോഴ്‌സ് പൂര്‍ത്തീകരിച്ച് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിയതിനു ശേഷമാണ് അഞ്ചാം സെമസ്റ്ററിന്റെ ഫലം പുറത്തുവന്നത്. മോഡറേഷന്‍ കൊടുക്കേണ്ടെന്ന പരീക്ഷാ മൂല്യനിര്‍ണയത്തിനു ശേഷം നടത്തിയ പാസ് ബോര്‍ഡ് യോഗത്തിന്റെ തീരുമാനവും, മൂല്യനിര്‍ണയത്തിലെ അപാകതകളുമാണ് വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വിക്കു കാരണമായതെന്ന ആക്ഷേപമുണ്ട്.

News, Nileshwaram, complaint, Kannur University, Examination, Students, Complaint against Kannur university MCA exam valuation

പാസ് ബോര്‍ഡ് യോഗം നടത്താന്‍ ചെയര്‍മാന്‍ കാലതാമസം വരുത്തിയതും സംശയമുളവാക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഇരട്ടമൂല്യനിര്‍ണയമായതുകൊണ്ടുതന്നെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്കില്ല. ഇതു സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ ചെന്ന വിദ്യാര്‍ഥികളെ കാണാന്‍ പോലും വൈസ് ചാന്‍സിലര്‍ തയ്യാറായില്ലെന്ന പരാതിയുമുണ്ട്. പരീക്ഷാ ഫലം വൈകിയതുകൊണ്ടുതന്നെ പലരും കോഴ്‌സ് പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് വാങ്ങി പലയിടത്തും ജോലിക്കു കയറിയിട്ടുമുണ്ട്. പരീക്ഷയിലെ അപ്രതീക്ഷിതമായ തോല്‍വി ഇവരുടെ ഭാവിയെ തന്നെ തുലാസിലാക്കിയിരിക്കുകയാണ്.

ഭീമമായ തുക ഫീസിനത്തില്‍ നല്‍കി കോഴ്‌സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളാണ് സര്‍വകലാശാലയുടെ ക്രൂരതയ്ക്കിരയായിരിക്കുന്നത്. പുനര്‍മൂല്യനിര്‍ണയം നടത്തിയോ, മോഡറേഷന്‍ നല്‍കിയോ വിജയിക്കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Nileshwaram, complaint, Kannur University, Examination, Students, Complaint against Kannur university MCA exam valuation 

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date