Join Whatsapp Group. Join now!
Aster MIMS 10/10/2023

കോഴിക്കോട്ടെ എ ടി എം തട്ടിപ്പ്; മാസ്റ്റര്‍ ബ്രെയിന്‍ സഫ് വാന്റേത്‌, അതിവിദഗ്ദ്ധമായി പണം തട്ടിയ യുവാവിന്റെ പഠനം ഏഴാം ക്ലാസ് വരെ

കോഴിക്കോട്ടെ എ ടി എം തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രെയിന്‍ അറസ്റ്റിലായ കാസര്‍കോട് സ്വദേശിയുടേതാണെന്ന് പോലീസ് പറഞ്ഞു. പോലീസിനെയും ബാങ്ക് അധികൃതരെയും ഒരുപോലെ Kerala, Kasaragod, news, Kozhikode, Top-Headlines, Crime, Youth, Trikaripur, Ajanur, Accuse, ATM cheating case; Master brain Safwan, his study is 7th standard
കോഴിക്കോട്: (www.kasargodvartha.com 24.01.2018) കോഴിക്കോട്ടെ എ ടി എം തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രെയിന്‍ അറസ്റ്റിലായ കാസര്‍കോട് സ്വദേശിയുടേതാണെന്ന് പോലീസ് പറഞ്ഞു. പോലീസിനെയും ബാങ്ക് അധികൃതരെയും ഒരുപോലെ ഞെട്ടിച്ച എ ടി എം തട്ടപ്പിന്റെ സൂത്രധാരന്‍ അറസ്റ്റിലായ കാസര്‍കോട് അജാനൂര്‍ കൊളവയല്‍ അബ്ദുര്‍ റഹ് മാന്‍ സഫ് വാന്‍ (18) ആണ്. യുവാവിന്റെ പഠനം ഏഴാം ക്ലാസ് വരെ മാത്രമാണെന്നും പോലീസ് പറഞ്ഞു.

ഇയാളാണ് തട്ടിപ്പ് സംഘത്തിലേക്ക് മറ്റുള്ളവരെയാണ് ചേര്‍ത്തത്. കോഴിക്കോട് കസബ, ചേവായൂര്‍, നടക്കാവ്, ടൗണ്‍, ചെമ്മങ്ങാട് സ്റ്റേഷന്‍ പരിധികളിലെ എ.ടി.എം കൗണ്ടറുകളില്‍ നിന്നുമാണ് സംഘം പണം തട്ടിയത്. കേസില്‍ സഫ് വാനെ കൂടാതെ തൃക്കരിപ്പൂര്‍ ജമ്മ ക്വാട്ടേഴ്സിലെ അബ്ബാസ് (26), ഫോര്‍ട്ട് കൊച്ചി സ്വദേശി എം.ഇ. ഷാജഹാന്‍(43) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

സ്‌കിമ്മറും ബട്ടണ്‍ ക്യാമറയും ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തി വന്നിരുന്നത്. എ.ടി.എം കാര്‍ഡ് നിക്ഷേപിക്കുന്ന സ്ഥലത്ത് സ്‌കിമ്മര്‍ ശ്രദ്ധയില്‍പെടാത്തവിധം സ്ഥാപിക്കുകയായിരുന്നു. ഇടപാടുകാര്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അതിലെ മുഴുവന്‍ വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ഇതോടെ ശേഖരിക്കാന്‍ കഴിയും. പിന്നീട് വ്യാജ എടിഎം കാര്‍ഡുണ്ടാക്കി അതിവിദഗ്ദ്ധമായാണ് സംഘം പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു.

Related News:
എ ടി എം തട്ടിപ്പ്; കാസര്‍കോട് സ്വദേശികളുള്‍പെടെ മൂന്നു പേര്‍ കോഴിക്കോട്ട് അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, news, Kozhikode, Top-Headlines, Crime, Youth, Trikaripur, Ajanur, Accuse, ATM cheating case; Master brain Safwan, his study is 7th standard
< !- START disable copy paste -->