City Gold
news portal
» » » » » » » » » റോഡ് മുറിച്ചുകടക്കുന്നതിനിടെ മംഗളൂരു വിമാനത്താവളത്തില്‍ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറിടിച്ച് 53 കാരന്‍ മരിച്ചു

കുമ്പള: (www.kasargodvartha.com 13.01.2018) റോഡ് മുറിച്ചുകടക്കുന്നതിനിടെ മംഗളൂരു വിമാനത്താവളത്തില്‍ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറിടിച്ച് 53 കാരന്‍ മരിച്ചു. മധുര പലഹാരം വില്‍പന നടത്തുന്ന തമിഴ്നാട് സ്വദേശി ഗണേശന്‍ (53)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറു മണിയോടെ കുമ്പള റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.

ഗണേശനെ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചു നിന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന പള്ളിക്കര കല്ലിങ്കാലിലെ മുഫീദ് (24), അബ്ദുര്‍ റഹ് മാന്‍(53) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു വിമാനത്താവളത്തില്‍ പോയി പള്ളിക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Top-Headlines, Death, Obituary, 53 year old dies after car hits
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date