city-gold-ad-for-blogger
Aster MIMS 10/10/2023

കര്‍ണാടകയില്‍ നിന്നുള്ള യന്ത്രവല്‍കൃത ബോട്ടുകളുടെ വരവ് ലക്ഷങ്ങള്‍ വിലയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഒഴുക്കുവല നശിപ്പിക്കുന്നുവെന്ന് പരാതി

കാസര്‍കോട്: (www.kasargodvartha.com 15.12.2017) കര്‍ണാടകയില്‍ നിന്നുള്ള യന്ത്രവല്‍കൃത ബോട്ടുകളുടെ വരവ് ലക്ഷങ്ങള്‍ വിലയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഒഴുക്കുവല നശിപ്പിക്കുന്നുവെന്ന് പരാതി. രാത്രികാലത്ത് പരമ്പരാഗത മീന്‍പിടുത്ത രീതിയായ ഒഴുക്കുവലയുമായി ജോലിക്ക് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് കര്‍ണാടക ഭാഗങ്ങളില്‍ നിന്നുള്ള യന്ത്രവല്‍കൃത ബോട്ടുകളുടെ അനിയന്ത്രിത ട്രോളിംഗ് വിനയാകുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ വിരിച്ച വലകള്‍ക്കിടയിലൂടെ വലിയ യന്ത്രവല്‍കൃത ബോട്ടുകള്‍ കടന്ന് കയറി ലക്ഷങ്ങള്‍ വില വരുന്ന രണ്ടും മൂന്നും ക്വിന്റല്‍ വലകള്‍ നശിപ്പിക്കുന്നുവെന്നാണ് പരാതി.

കര്‍ണാടകയില്‍ നിന്നുള്ള യന്ത്രവല്‍കൃത ബോട്ടുകളുടെ വരവ് ലക്ഷങ്ങള്‍ വിലയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഒഴുക്കുവല നശിപ്പിക്കുന്നുവെന്ന് പരാതി

അനിയന്ത്രിതമായി കാസര്‍കോടന്‍ തീര കടലില്‍ കടന്ന് വരുന്ന തെക്കന്‍ ജില്ലകളിലെയും കര്‍ണ്ണാടകയിലെയും യന്ത്രവല്‍കൃത ബോട്ടുകളുടെ രാത്രി കാല ട്രോളിംഗ് ബന്ധപ്പെട്ട അധികൃതര്‍ ഉടന്‍ അവസാനിപ്പിക്കുകയോ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാത്ത പക്ഷം കടലില്‍ വന്‍ സംഘര്‍ഷത്തിന് ഇത് കാരണമാകുമെന്നും വലകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം അടിയന്തിരമായി നല്‍കണമെന്നും സാഗര സംകൃതി ജില്ല കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

2018 ഡിസംബര്‍ 31 വരെ മത്സ്യതൊഴിലാളികളുടെ കടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാസര്‍കോട് മത്സ്യഫെഡ് പ്രൊജക്ട് ഓഫിസര്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ഇയാള്‍ ഇതുവരെ സ്വീകരിച്ച ചട്ടവിരുദ്ധമായ മുഴുവന്‍ നടപടികളും സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്നും കാഞ്ഞങ്ങാട് ഫിഷറീസ് ഡി ഡി ഓഫിസില്‍ കടല്‍ സുരക്ഷ സാമഗ്രികള്‍ വിതരണം നടത്താതെ കെട്ടിക്കിടക്കുന്നതിലെ കെടുകാര്യസ്ഥത അന്വേഷണ വിധേയമാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രതാപ് തയ്യില്‍ അധ്യക്ഷത വഹിച്ചു. കെ എസ് സാലി കീഴൂര്‍, സി എം ഷേക്കുഞ്ഞി മഞ്ചേശ്വരം, മുത്തല്‍ കണ്ണന്‍, ദാമോദരന്‍ ബേക്കല്‍, എസ് ചന്ദ്രന്‍, ഭാസ്‌കരന്‍ കെ തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Complaint, Fishermen, Boat, Sagara Sanskriti against fishing boats.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL