City Gold
news portal
» » » » » » » » » വിവാഹ വീട്ടില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരഞ്ഞെത്തിയ പോലീസ് പ്രതിയെ കണ്ടപ്പോള്‍ ഞെട്ടി

കാസര്‍കോട്: (www.kasargodvartha.com 06.12.2017) വിവാഹ വീട്ടില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരഞ്ഞെത്തിയ പോലീസ് പ്രതിയെ കണ്ടപ്പോള്‍ ഞെട്ടി. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ 12 കാരനായിരുന്നു. ചെങ്കള ജുമാമസ്ജിദ് റോഡിലെ കെ അബ്ദുല്ലക്കുഞ്ഞിയുടെ മകന്‍ കൂട്ടച്ചാല്‍ ഹൗസിലെ അബ്ദുള്‍ഖാദറിന്റെ വില കൂടിയ സാസംങ് മൊബൈല്‍ഫോണാണ് വിവാഹ വീട്ടില്‍ നിന്നും മോഷണം പോയത്.

കഴിഞ്ഞമാസം 26നാണ് സംഭവം. അബ്ദുള്‍ഖാദറിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. എസ് ഐ എം കെ വിനോദ്കുമാര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. മൊബൈല്‍ മോഷ്ടിച്ച വിദ്യാര്‍ത്ഥി മറ്റൊരു കുട്ടിക്ക് വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് വിദ്യാര്‍ത്ഥി പോലീസിന്റെ പിടിയിലായത്. കുട്ടിയില്‍ നിന്നും കണ്ടെത്തിയ മൊബൈല്‍ഫോണ്‍ പിന്നീട് വിദ്യാനഗര്‍ എസ്‌ഐ ഉടമസ്ഥന് കൈമാറി.

മൊബൈല്‍ഫോണ്‍ എടുത്ത കുട്ടിയെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Mobile Phone, Police, Complaint, Stolen, Mobile phone theft; Accused found with help of cyber cell.
< !- START disable copy paste -->

About kvarthaksd

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date