city-gold-ad-for-blogger
Aster MIMS 10/10/2023

എതിരാളികള്‍ക്കിടയിലും മടിക്കൈ കമ്മാരന്‍ രൂപപ്പെടുത്തിയത് സൗഹൃദകൂട്ടായ്മ

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2017) രാഷ്ട്രീയ എതിരാളികള്‍ക്കിടയില്‍ സൗഹൃദ കൂട്ടായ്മ രൂപപ്പെടുത്തിയ മടിക്കൈ കമ്മാരന്റെ ശൈലി പ്രസിദ്ധമാണ്. മാതൃഭൂമി കാഞ്ഞങ്ങാട് ലേഖകന്‍ ടി കെ കെ വൈദ്യരുടെ കോട്ടച്ചേരിയിലെ വൈദ്യശാലയില്‍ ഒത്തുകൂടാറുള്ളത് മടിക്കൈ അടക്കം വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരാണ്.

മടിക്കൈ കമ്മാരന്‍, സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ പുരുഷോത്തമന്‍, കോണ്‍ഗ്രസ് നേതാവ് അഡ്വ. സി കെ ശ്രീധരന്‍, സോഷ്യലിസ്റ്റിലൂടെ ജനസംഘത്തിലും പിന്നീട് ജനതാദളിലുമെത്തിയ എ വി രാമകൃഷ്ണന്‍, മുസ്ലീം ലീഗ് നേതാക്കളായിരുന്ന എ പി അബ്ദുല്ല, യു വി മൊയ്തു, സിഐടിയു നേതാവ് എ വി കുഞ്ഞികൃഷ്ണന്‍ തുടങ്ങി കാഞ്ഞങ്ങാട്ടെ ഒന്നാംകിട രാഷ്ട്രീയക്കാരുടെ തട്ടകമായിരുന്നു ടികെകെ വൈദ്യശാല. സിഎംബി നായരും, കര്‍ത്തമ്പു മേസ്തിരിയും തൊട്ട് എന്‍ കെ ബാലകൃഷ്ണനും കെ മാധവനും വരെ പലപ്പോഴും ഈ സൗഹൃദ കൂട്ടായ്മയില്‍ കണ്ണികളായി.

പകല്‍ നേരങ്ങളിലെ രാഷ്ട്രീയ വേദികളില്‍ പരസ്പരം കൊമ്പുകോര്‍ക്കുമ്പോഴും ഇവരൊക്കെയും സൗഹൃദത്തിന്റെ സായാഹ്നം തീര്‍ത്ത് വൈദ്യശാലയെ രാഷ്ട്രീയ പാഠശാലയാക്കി മാറ്റുകയും ചെയ്തു. അഡ്വ. പുരുഷോത്തമനെയും സിപിഎമ്മിനെയും അതിനിശിതമായി വിമര്‍ശിക്കാന്‍ മടിക്കൈ കമ്മാരനും കമ്മാരനെ വിമര്‍ശിക്കാന്‍ പുരുഷോത്തമനും ഇരുവര്‍ക്കുമെതിരെ ആഞ്ഞടിക്കാന്‍  രാമകൃഷ്ണനും ബിജെപിയെയും സിപിഎമ്മിനെയും പ്രഹരിക്കാന്‍ എ പി അബ്ദുല്ലയും യു വി മൊയ്തുവുമൊക്കെ ടികെകെ വൈദ്യരില്‍ നിന്ന് ഒരു ടീ സ്പൂണ്‍ അരീഷ്ടം വാങ്ങി കഴിച്ചാണ് പൊതുയോഗസ്ഥലങ്ങളിലേക്ക് യാത്ര തിരിക്കുക. മൈക്കിന് മുമ്പില്‍ ശത്രുക്കളെ പോലെ  പൊരുതുന്നവര്‍ വൈകുന്നേരങ്ങളില്‍ ഒറ്റ മനസ്സാകും.

നാടിന്റെ നന്മക്ക് വേണ്ടി അഭിപ്രായ വ്യത്യാസങ്ങളൊക്കെ മറക്കാന്‍ ഇവര്‍ക്ക് രാഷ്ട്രീയം തടസ്സമായില്ല. എത്രയോ വട്ടം നാട് കത്തി ചാമ്പലാകുന്ന എത്രയോ പ്രശ്നങ്ങള്‍ നൊടിയിടക്കുള്ളില്‍ പരിഹരിക്കാന്‍ ഈ ചെറുകൂട്ടത്തിന് കഴിയുകയും ചെയ്തു. എ പി അബ്ദുല്ലക്കും, യു വി മൊയ്തു ഹാജിക്കും, അഡ്വ. കെ പുരുഷോത്തമനും, എ വി കുഞ്ഞികൃഷ്ണനും പിറകെ മടിക്കൈ കമ്മാരന്‍ കൂടി കളം വിടുമ്പോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത സൗഹൃദ വലയവും നാടും തീര്‍ത്തും അനാഥമാകുന്നു.
എതിരാളികള്‍ക്കിടയിലും മടിക്കൈ കമ്മാരന്‍ രൂപപ്പെടുത്തിയത് സൗഹൃദകൂട്ടായ്മ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോ ളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, BJP, Kanhangad, Remembrance, Madikai Kammaran no more

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL