City Gold
news portal
» » » » » » » » ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം; തുടരന്വേഷണ ആവശ്യത്തില്‍ സി ബി ഐ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: (www.kasargodvartha.com 07.12.2017) ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തില്‍ സി.ബി.ഐയുടെ കൊച്ചി എസ്.പി രണ്ട് മാസത്തിനകം തീരുമാനമെടുത്ത് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ പുനരന്വേഷണം നടത്തണമോയെന്ന് സി.ബി.ഐക്ക് തീരുമാനിക്കാമെന്നും ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടാകരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ചെമ്പരിക്ക ഖാസിയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ത്വയ്യിബ് ഹുദവി നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. 2010 ഫെബ്രുവരി 15നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്ത് കണ്ടെത്തിയത്. ഖാസിയുടെ മരണകാരണത്തെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കാട്ടി സി.ബി.ഐ രണ്ടുതവണ കുറ്റപത്രം എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Kochi, Kerala, news, C.M Abdulla Maulavi, CBI, High-Court, Khazi case; High Court asked CBI to take a decision within two months.

ആത്മഹത്യയാണെന്നു കാണിച്ച് സി.ബി.ഐ നല്‍കിയ അനുബന്ധ കുറ്റപത്രത്തിനെതിരേ ഖാസിയുടെ മകന്‍ നല്‍കിയ ഹരജി സി.ജെ.എം കോടതിയുടെ പരിഗണനയിലാണുള്ളത്. ഇതിനിടെ കാസര്‍കോട് പരപ്പ സ്വദേശി പി.എ. അഷ്റഫ് ഖാസിയുടെ മരണത്തിനുത്തരവാദികളെ തനിക്കറിയാമെന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് പുനരന്വേഷണ ആവശ്യവും ശക്തമായത്. തനിക്കറിയാവുന്ന കാര്യങ്ങള്‍ വ്യക്തമാക്കി അശ്റഫ് സി.ബി.ഐക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

2017 നവംബര്‍ രണ്ടിനും 30 നും മുഹമ്മദ് ത്വയ്യിബ് ഹുദവി ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സി.ബി.ഐക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഇവയൊന്നും അന്വേഷണസംഘം കണക്കിലെടുത്തില്ലെന്നും ഹൈക്കോടതി ഇടപെട്ടില്ലെങ്കില്‍ കേസില്‍ സത്യം തെളിയിക്കാന്‍ കഴിയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Related News:
സി ബി ഐയുടെ നിലപാട് നിര്‍ണായകം; ഖാസി കേസില്‍ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി

ഖാസി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 1 ലേക്ക് മാറ്റി

ഖാസി കേസ്; അഷ്‌റഫ് ഞങ്ങളുടെ കസ്റ്റഡിയിലില്ല, പുതിയവെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരും സി ബി ഐയെ സമീപിച്ചിട്ടുമില്ല: സിബിഐ ഡി വൈ എസ് പി കെ ജെ ഡാര്‍വിന്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; തനിക്കെതിരെയുള്ള ആരോപണം വ്യക്തിവൈരാഗ്യം മൂലമെന്ന് പാരമ്പര്യ വൈദ്യന്റെ മൊഴി

ഖാസി കേസ്; പോലീസ് തേടുമ്പോഴും അഷ്‌റഫ് മൗലവി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി വിവരം, ലാസ്റ്റ് സീന്‍ ബുധനാഴ്ച പുലര്‍ച്ചെ
ഖാസിയുടെ മരണം; വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ പോലീസിനും കണ്ടെത്താന്‍ കഴിഞ്ഞില്ല, വൈദ്യനെ ചോദ്യം ചെയ്യും, അന്വേഷണം നടക്കുന്നത് യൂത്ത് ലീഗിന്റെ പരാതിയില്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; രണ്ട് ഡി വൈ എസ് പിമാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ്

ഖാസി കേസിനെ ബന്ധപ്പെടുത്തി ആദൂരിലെ അഷ്‌റഫ് വെളിപ്പെടുത്തല്‍ നടത്തിയത് ഒരുമാസം മുമ്പ്; ഇയാളെ ഇപ്പോള്‍ കാണാനില്ലെന്നും ഒരു സംഘടനയുടെ ആള്‍ക്കാരുടെ കയ്യിലാണെന്ന് സംശയിക്കുന്നതായും പി ഡി പി നേതാക്കള്‍


ഖാസിയുടെ മരണം; മൊഴി നേരിട്ട് രേഖപ്പെടുത്താമെന്ന് അറിയിച്ചിട്ടും വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫ് ഹാജരായില്ല: ജില്ലാ പോലീസ് ചീഫ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, news, C.M Abdulla Maulavi, CBI, High-Court, Khazi case; High Court asked CBI to take a decision within two months.
< !- START disable copy paste -->

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date