കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കാറില്‍ കുഴഞ്ഞുവീണ് മരിച്ചു
Dec 8, 2017, 19:45 IST
കാസര്‍കോട്: (www.kasargodvartha.com 08.12.2017) കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കാറില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് മടിക്കൈ കീക്കാംകോട്ട് പുതിയില്ലത്തെ കെ പി രാമന് വാഴുന്നോര്‍ (50) ആണ് ഷാര്‍ജയില്‍ മരണപ്പെട്ടത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി രാമന് വാഴുന്നവര്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തിനോടൊപ്പം കാറില്‍ ആശുപത്രിയില്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
അജ്മാന് ഖലീഫ ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ രാമന് അജ്മാന് മലയാളി സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഭാര്യ ശ്രീജയോടും മക്കളായ പ്ലസ്ടു വിദ്യാര്‍ത്ഥി കൗശിക്കും മൂന്നാം ക്ലാസുകാരി മേധിനിയുമൊപ്പം കുടുംബസമേതം 20 വര്‍ഷത്തോളമായി ഷാര്‍ജയിലായിരുന്നു താമസം. പരേതനായ പുതിയില്ലം കെ പി രാമന്വാഴുന്നവര്- പ്രഫുല്ലാക്ഷി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ശങ്കര നാരായണന് വാഴുന്നവര്‍, ശ്രീശന് വാഴുന്നവര്‍. മൃതദേഹം ഞായറാഴ്ചയോടെ നാട്ടിലെത്തിക്കും.
Keywords: Kasaragod, Kerala, news, Sharjah, Death, Car, Accidental-Death, Kasaragod native dies in Sharjah