city-gold-ad-for-blogger
Aster MIMS 10/10/2023

ഞാന്‍ സിനിമയുടെ ആരാധകനല്ല: അലക്‌സാണ്ടര്‍ സൊകുറൊവ്

തിരുവനന്തപുരം: (www.kvartha.com 12.12.2017) സിനിമ തന്റെ തൊഴില്‍ മാത്രമാണ്, അതിനെ താന്‍ ആരാധിക്കുന്നില്ലെന്ന് വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറൊവ്. ചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍ നടന്ന ഇന്‍കോണ്‍വെര്‍സേഷനില്‍ സിനിമാ നിരൂപകന്‍ സി.എസ് വെങ്കിടേശ്വരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതത്തേയും സാഹിത്യത്തേയുമാണ് താന്‍ ആരാധിക്കുന്നത്. റഷ്യന്‍ സാഹിത്യത്തിന്റെ സമ്പന്നതയാണ് രാജ്യത്ത് സിനിമയുടെ വളര്‍ച്ചയ്ക്ക് കാരണമായത്. ക്ലാസിക്കല്‍ സാഹിത്യം മറ്റൊരു രാജ്യത്തും ഇത്രമേല്‍ സിനിമയെ സ്വാധീനിച്ചിട്ടുണ്ടാകില്ല. 

ഞാന്‍ സിനിമയുടെ ആരാധകനല്ല: അലക്‌സാണ്ടര്‍ സൊകുറൊവ്

സിനിമ എന്നത് പൂര്‍ണ വളര്‍ച്ചയെത്താത്ത കലാരൂപമാണ്. പ്രേക്ഷകനെ കേവലം നിഷ്‌ക്രിയ ഉപഭോക്താവാക്കുന്ന കലാരൂപമാണത്. സിനിമ കാണുന്ന ലാഘവത്തില്‍ പുസ്തകം വായിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥ കലാസൃഷ്ടി മാനവികതയെ കുറിച്ചുള്ള അന്വേഷണമാണ്. നൂതന സാങ്കേതിക വിദ്യ സംവിധായകന്റെ ജോലി കൂടുതല്‍ സുഗമമാക്കി. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഇല്ലായിരുന്നുവെങ്കില്‍ റഷ്യന്‍ ആര്‍ക്ക് പോലൊരു ചിത്രം സാധ്യമാകില്ലായിരുന്നു. ദൃശ്യങ്ങള്‍ പോലെതന്നെ സിനിമയ്ക്ക് ശബ്ദവും സുപ്രധാന ഘടകമാണ്. സംവിധായകന്‍ നിശ്ചയിച്ചുറപ്പിച്ച ഇതിവൃത്തത്തിനുള്ളില്‍ സഞ്ചരിക്കാന്‍ മാത്രമേ ദൃശ്യത്തിന് കഴിയൂ. എന്നാല്‍ ശബ്ദം ആത്മാവിന്റെ ആവിഷ്‌കാരമാണ്. റഷ്യയിലെ സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണ് തന്റെ സിനിമകളില്‍ പറയുന്നത്. രാജ്യത്തെ സര്‍ക്കാരാണ് സിനിമയ്ക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കുന്നത്. 

ഇന്ത്യയെ പോലെ റഷ്യയില്‍ സിനിമയെ വിനോദത്തിനായിട്ടുള്ള ഉപാധിയായിട്ടല്ല കാണുന്നത്. കലാരൂപമെന്ന നിലയില്‍ വളരെ ആഴത്തിലുള്ള സമീപനമാണ് ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും റഷ്യയില്‍ സിനിമയ്ക്ക് നല്‍കുന്നത്. കമ്മ്യൂണിസത്തേയും സോഷ്യലിസത്തേയും പറ്റി ഇന്ത്യക്കാര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. മനുഷ്യരക്തത്തില്‍ എഴുതപ്പെട്ട ആശയമാണ് സോഷ്യലിസം. അതിനെ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. സൊകുറൊവിനെക്കുറിച്ച് കെ. ഗോപിനാഥന്‍ എഴുതിയ സുകറോവ് ധ്യാനബിംബങ്ങളുടെ കല എന്ന പുസ്തകം അക്കാദമി ചെയര്‍മാന്‍ കമല്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന് നല്‍കി പ്രകാശനം ചെയ്തു.

Keywords:  Kerala, Thiruvananthapuram, News, IFFK, film, International Film Festival,  Entertainment, Alexander Sokurov

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL