City Gold
news portal
» » » » » » » » » » » ഇരട്ട ലെന്‍സോടു കൂടി ഡി എസ് എല്‍ ആര്‍ നിലവാരത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താനാവും വിധം വലിയ അപാര്‍ച്ചര്‍; അതുല്യമായ സ്‌ക്രീന്‍ ഡിസ്പ്ലേയുമായി ഹോണറിന്റെ 7 എക്സ് വിപണിയില്‍

കൊച്ചി: (www.kasargodvartha.com 06.12.2017) ഹോണറിന്റെ പതാകവാഹക ഹോണര്‍ എക്സ് പരമ്പരയില്‍ അതുല്യമായ സമ്പൂര്‍ണ സ്‌ക്രീന്‍ ദൃശ്യാനുഭവവുമായി പുതിയ 7 എക്സ് അവതരിപ്പിച്ചു. 32 ജി ബി 12999 രൂപയ്ക്കും 64 ജി ബി 15999 രൂപയ്ക്കും എന്ന ആകര്‍ഷകമായ പാക്കേജാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹോണര്‍ ഫുള്‍ വ്യൂ ഡിസ്പ്ലേ എന്ന സവിശേഷത അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട് ഫോണാണ് ഹോണര്‍ 7 എക്സ്. ഒരു വശത്തു നിന്ന് മറ്റേ വശം വരെ 5.93 ഇഞ്ച്, ബെസെല്‍ലെസ് സ്‌ക്രീന്‍ രൂപകല്‍പ്പന എന്നിവയെല്ലാം ഇതിന്റെ വലുപ്പവും ഡിസ്പ്ലേയും തമ്മിലുള്ള ഏറ്റവും ഉയര്‍ന്ന അനുപാതം ലഭ്യമാക്കും വിധത്തിലുള്ള സവിശേഷമായ ഗുണനിലവാരമാണ് ഉറപ്പു വരുത്തുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കയ്യില്‍ ഒതുങ്ങുന്ന വിധത്തിലുള്ള ഫോണില്‍ ഏറ്റവും മികച്ച രീതിയില്‍ ഇമേജുകള്‍ ദര്‍ശിക്കാന്‍ അവസരമൊരുക്കുകയാണിതിലൂടെ ചെയ്യുന്നത്.

Kerala, Kochi, News, Mobile Phone, Technology, World, Honor, Images , Applications, Customers


ലണ്ടനില്‍ പുറത്തിറക്കിയ ഈ ഫോണിന് 16 എം പി ഇരട്ട ലെന്‍സ്, 2 എം പി പിന്‍ ക്യാമറ എന്നിവയാണുള്ളത്. ഡിഎസ്എല്‍ആര്‍ നിലവാരത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താനാവും വിധം വലിയ അപാര്‍ച്ചര്‍, സെല്‍ഫി പ്രേമികകള്‍ക്കായുള്ള സവിശേഷതകള്‍ എന്നിവയെല്ലാം ഇതിനെ കൂടുതല്‍ മികവുറ്റതാക്കുന്നു. ഓക്ടല്‍ കോര്‍ കിന്‍ 659, ഗ്രാഫിക് പ്രോസസിങ് യൂണിറ്റ്, എന്നിവയെല്ലാം ഏറ്റവും മികച്ച വിലയില്‍ ഏറ്റവും മികച്ച വ്യക്തതയാണ് ഹോണര്‍ 7 എക്സിലൂടെ ലഭ്യമാക്കുന്നത്.

വിവിധ ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കുന്നതിലുള്ള മികവ്, സിനിമയില്‍ ഉപയോഗിക്കുന്ന 21.9 അനുപാതത്തോട് അടുത്തു നില്‍ക്കുന്ന 18.9 അനുപാതം വഴി ഏറ്റവും മികച്ച സിനിമാ - ഗെയിമിങ് അനുഭവങ്ങള്‍ എന്നിവയെല്ലാം ഹോണര്‍ 7 എക്സിന്റെ മറ്റു സവിശേഷതകളില്‍ ചിലതു മാത്രം. 2.36 ജിഗാ ഹെര്‍ട്ട്സ് വരുന്ന ഓക്ടല്‍ കോര്‍ കിന്‍ 659 പ്രൊസസ്സര്‍, 4 ജി.ബി റാം, 256 ജി.ബി. വരെ ഉപയോഗിക്കാവുന്ന മൈക്രോ എസ്്.ഡി. കാര്‍ഡ്, ഒരു മുഴുവന്‍ ദിവസത്തിലേറെ നീണ്ടു നില്‍ക്കുന്ന 3340 എം.എ.എച്ച്. ബാറ്ററി എന്നിവയെല്ലാം ഹോണര്‍ 7 എക്സിന്റെ എടുത്തു പറയേണ്ട സവിശേഷതകളില്‍ പെടുന്നു.

ബെസെല്‍ ലെസ് ഫോണിന്റെ ഗുണങ്ങളോടൊപ്പം മികച്ച പ്രവര്‍ത്തനക്ഷമതയും ആഗ്രഹിക്കുന്നവര്‍ക്ക് നടത്താനാവുന്ന ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് ഹോണര്‍ 7 എക്സ് എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഹോണര്‍ പ്രസിഡന്റ് ജോര്‍ജ്ജ് ത്സാവോ ചൂണ്ടിക്കാട്ടി. ഓരോ ഫോണും ഗുണനിലവാര പരിശോധനയ്ക്കു വിധേയമാക്കിയാണ് ഹോണര്‍ പുറത്തിറക്കുന്നത്. പരീക്ഷണ ശാലകളില്‍ ഹോണര്‍ 7 എക്സ് 4,800 തവണയാണ് താഴേക്കിടുകയുണ്ടായത്. ഉയര്‍ന്ന ഗുണമേന്‍മയുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാതെ ഉയര്‍ന്ന മൂല്യം നേടാന്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കു സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കള്‍ക്കായി തങ്ങളിലൂടെ മാത്രം ഇത് ലഭ്യമാക്കാനാവുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ഇതേക്കുറിച്ച് പ്രതികരിക്കവെ ആമസോണ്‍ ഇന്ത്യയുടെ കാറ്റഗറി മാനേജ്‌മെന്റ് വിഭാഗം ഡയറക്ടര്‍ നൂര്‍ പാട്ടീല്‍ ചൂണ്ടിക്കാട്ടി. ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍ ഡോട്ട് ഇന്‍ വഴി ഹോണര്‍ 7 എക്സ് ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ആദ്യ ഫ്ളാഷ് വില്‍പ്പനയ്ക്കായി രജിസ്ട്രേഷന്‍ നടത്താനും സൗകര്യമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Mobile Phone, Technology, World, Honor, Images , Applications, Customers, Honor 7X Release for dissemination in Kochi 

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date