city-gold-ad-for-blogger
Aster MIMS 10/10/2023

ബാവിക്കരയില്‍ നിന്നും കാസര്‍കോട് നഗരത്തിലേക്ക് കുടിവെള്ള പൈപ്പ് ലൈന്‍ വലിക്കുന്ന പദ്ധതി പാതിവഴിയില്‍ നിര്‍ത്തി കരാറേറ്റെടുത്ത കമ്പനി പോകുന്നു; തടസം ദേശീയപാത നാലുവരിയാക്കുന്നതിനുള്ള സ്ഥലമെടുപ്പ്, 5 കോടി വെള്ളത്തിലാകുമോ?

കാസര്‍കോട്: (www.kasargodvartha.com 15.12.2017) ബാവിക്കരയില്‍ നിന്നും കാസര്‍കോട് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് റീപ്ലേയിസിംഗ് എസ് എസ് ടി ഗ്രാവിറ്റി എ സി ലൈന്‍ ടു ഡി എ ലൈന്‍ വലിക്കുന്ന പദ്ധതി പാതിവഴിയില്‍ നിര്‍ത്തി കരാറേറ്റെടുത്ത കമ്പനി പോകുന്നു. ഗോവ ആസ്ഥാനമായുള്ള അള്‍ട്രാ കോം കമ്പനിയാണ് പദ്ധതി പാതിവഴിയില്‍ അവസാനിപ്പിക്കുന്നതിനായി കേരള വാട്ടര്‍ അതോറിറ്റിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് ദേശീയപാത സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍പെട്ട് ഉഴലുന്നത്.

ദേശീയപാത അതോറിറ്റി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടലിന് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമായി നില്‍ക്കുന്നത്. ബാവിക്കര മുതല്‍ ചെര്‍ക്കള വരെയുള്ള അഞ്ചരക്കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചുകഴിഞ്ഞു. ചെര്‍ക്കളയില്‍ നിന്നും കാസര്‍കോട്ടേക്ക് വാട്ടര്‍ പൈപ്പ് ലൈന്‍ വലിക്കാനുള്ള അഞ്ചു കോടിയുടെ പദ്ധതിക്കാണ് ഇപ്പോള്‍ തടസം സംഭവിച്ചിരിക്കുന്നത്. ഇതോടെ ഈ വര്‍ഷവും ജനങ്ങള്‍ക്ക് പഴയ പൈപ്പിലൂടെ വരുന്ന മണ്ണ് കലര്‍ന്ന വെള്ളം കുടിക്കേണ്ട അവസ്ഥയായിരിക്കും. 40 വര്‍ഷം പഴക്കമുള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടിയാണ് ഇപ്പോള്‍ പാതിവഴിയില്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

10 കോടി രൂപയാണ് മൊത്തം പദ്ധതിക്ക് അനുവദിച്ചത്. ഇതില്‍ അഞ്ചു കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തിയാണ് പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നത്. ദേശീയപാത നാലുവരിപ്പാതയാക്കുമ്പോള്‍ റോഡിനുള്ള സ്ഥലവും, ഡിവൈഡറിനുള്ള സ്ഥലവും, സര്‍വീസ് റോഡിനുള്ള സ്ഥലവും, ഡ്രൈനേജിനുള്ള സ്ഥലവും കഴിഞ്ഞ് വരുന്ന സ്ഥലത്താണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കേണ്ടത്. കുറച്ചുസ്ഥലത്ത് മാത്രമാണ് പൈപ്പ് ലൈന്‍ വലിക്കുന്നതിനുള്ള സ്ഥലതടസം നിലനില്‍ക്കുന്നത്. ഈ സ്ഥലങ്ങളില്‍ ഒന്നര മുതല്‍ രണ്ടര മീറ്റര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ അരുണ്‍കുമാര്‍ പറയുന്നത്.

ബാവിക്കര മുതല്‍ ചെര്‍ക്കള വരെ പൈപ്പ് ലൈന്‍ സ്ഥാപിച്ച് കമ്മീഷന്‍ ചെയ്തതോടെ വെള്ളത്തിന്റെ ശക്തി കൂടിയതിനാല്‍ അതിനുശേഷമുള്ള ചെര്‍ക്കള മുതല്‍ കാസര്‍കോട് വരെയുള്ള സ്ഥലങ്ങളില്‍ പഴയ പൈപ്പുകളെല്ലാം വെള്ളത്തിന്റെ ശക്തിയില്‍ പൊട്ടാന്‍ തുടങ്ങിയത് കുടിവെള്ള വിതരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. പഴയ പൈപ്പുകള്‍ അറ്റകുറ്റപ്പണി നടത്തിയാലും മറ്റ് സ്ഥലങ്ങളില്‍ വീണ്ടും പൊട്ടുന്ന സ്ഥിതിയുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ തന്നെ പറയുന്നു. പുതിയ പൈപ്പ് മാറ്റി സ്ഥാപിക്കുക മാത്രമാണ് പൈപ്പ് പൊട്ടുന്നതിനുള്ള ഏക പോംവഴി. കമ്പനി നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും മൂന്നു മാസത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പദ്ധതി ഉപേക്ഷിച്ചുപോകുമെന്ന് കമ്പനി അറിയിച്ചതായാണ് സൂചന. ഇങ്ങനെ പോയാല്‍ വീണ്ടും ടെണ്ടര്‍ ക്ഷണിച്ച് പദ്ധതി വീണ്ടും മറ്റൊരു കമ്പനിക്ക് കരാര്‍ നല്‍കേണ്ടിവരും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണവും നേരത്തെ മുടങ്ങിയത് ഇതേ രീതിയിലാണ്.
ബാവിക്കരയില്‍ നിന്നും കാസര്‍കോട് നഗരത്തിലേക്ക് കുടിവെള്ള പൈപ്പ് ലൈന്‍ വലിക്കുന്ന പദ്ധതി പാതിവഴിയില്‍ നിര്‍ത്തി കരാറേറ്റെടുത്ത കമ്പനി പോകുന്നു; തടസം ദേശീയപാത നാലുവരിയാക്കുന്നതിനുള്ള സ്ഥലമെടുപ്പ്, 5 കോടി വെള്ളത്തിലാകുമോ?

ദേശീയപാത അലൈന്‍മെന്റ് നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് അടിയന്തിരമായി തുടരണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട്ടെ സന്നദ്ധ സംഘടനയായ ജി.എച്ച്.എം ജലവിഭവ വകുപ്പ് മന്ത്രി മാത്യു. ടി തോമസിനും ദേശീയപാത അതോറിറ്റിക്കും നിവേദനം നല്‍കിയിട്ടുണ്ട്. ബാവിക്കര പദ്ധതിക്ക് വീണ്ടും 27.5 കോടി രൂപയുടെ പ്രീക്വാളിഫിക്കേഷന്‍ ടെണ്ടര്‍ നടപടി സ്വീകരിച്ചിരിക്കുമ്പോള്‍ തന്നെയാണ് ഇതിന്റെ അനുബന്ധ ജോലിയായ പൈപ്പിടല്‍ പദ്ധതി പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നത്.

ബാവിക്കരയില്‍ നിന്നും കാസര്‍കോട് നഗരത്തിലേക്ക് കുടിവെള്ള പൈപ്പ് ലൈന്‍ വലിക്കുന്ന പദ്ധതി പാതിവഴിയില്‍ നിര്‍ത്തി കരാറേറ്റെടുത്ത കമ്പനി പോകുന്നു; തടസം ദേശീയപാത നാലുവരിയാക്കുന്നതിനുള്ള സ്ഥലമെടുപ്പ്, 5 കോടി വെള്ളത്തിലാകുമോ?
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Water authority, Bavikara, High way construction; Pipe line project in trouble

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL