city-gold-ad-for-blogger
Aster MIMS 10/10/2023

രാത്രി പുറപ്പെട്ട വരന്‍ വധുവിന്റെ വീട്ടിലെത്തിയത് രാവിലെ 7 മണിക്ക്; വിവാഹാഘോഷങ്ങളിലെ ആഭാസങ്ങള്‍ക്കും റാഗിംഗുകള്‍ക്കും അറുതിയില്ല

കുമ്പള: (www.kasargodvartha.com 10.12.2017) വിവാഹാഘോഷങ്ങളിലെ ആഭാസങ്ങള്‍ക്കും റാഗിംഗുകള്‍ക്കും അറുതിയില്ല. പലയിടങ്ങളിലും ബോധവത്കരണ പരിപാടികളും മറ്റും സംഘടിപ്പിക്കുന്നുണ്ടെങ്കിലും കുറച്ചൊക്കെ ഒഴിവാക്കാന്‍ കഴിഞ്ഞതല്ലാതെ വിവാഹാഘോഷങ്ങളിലെ ആഭാസങ്ങളും റാഗിംഗുകളും പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല.

കുമ്പളയിലെ വരന്‍ മൊഗ്രാലിലെ വധുവിന്റെ വീട്ടിലേക്ക് എത്തിയത് രാവിലെ ഏഴു മണിയോടെയാണ്. പവിത്രമായ വിവാഹാഘോഷങ്ങളിലെ ആഭാസങ്ങളും, റാഗിംഗുകളും തുടര്‍ക്കഥകളായി മാറുമ്പോള്‍ ഇതിനെതിരെ ജമാഅത്ത് മഹല്ല് കമ്മിറ്റികള്‍ നിസ്സംഗത കാട്ടുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വിവാഹാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഘോഷയാത്രയായി ഒരു നിയന്ത്രണവുമില്ലാതെ വരനെ വധുവിന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനു പിറകെ രാത്രി വരനെ സുഹൃത്തുക്കള്‍ റാഗിംഗിന് വിധേയമാക്കുന്ന ചടങ്ങാണ് അരങ്ങേറുന്നത്. വരനെയും കൂട്ടി സുഹൃത്തുക്കള്‍ എന്നു പറയുന്നവര്‍ വധുവിന്റെ വീട്ടിലെത്തിക്കാതെ കറക്കുകയും മറ്റുമാണ് ചെയ്യുന്നത്. ഈയിടെയാണ് ഇത്തരത്തില്‍ വരനെയും കൊണ്ട് കറങ്ങുകയായിരുന്ന ഒരു സംഘത്തെ കാസര്‍കോട് സിഐ പുലര്‍ച്ചെ കാസര്‍കോട് നഗരത്തില്‍ നിന്നും പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചത്.

പിന്നാലെ വിവാഹാഘോഷങ്ങളിലെ ആഭാസത്തിനെതിരെ പല രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും പല മഹല്ലുകളിലും വിവാഹാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടുദിവസം മുമ്പ് കുമ്പളയില്‍ നിന്ന് മൊഗ്രാലിലേക്ക് രാത്രി പുറപ്പെട്ട വരന്‍ വധുവിന്റെ വീട്ടിലെത്തിയത് രാവിലെ ഏഴു മണിക്കാണ്. ഇതുമൂലം വധുവിന്റെ വീട്ടുകാര്‍ അനുഭവിച്ചത് ഏറെ സമയത്തെ കാത്തിരിപ്പും വിഷമവുമാണ്. രാത്രിക്കായി ഉണ്ടാക്കി വെച്ച ഭക്ഷണ സാധനങ്ങള്‍ പോലും വധുവിന്റെ വീട്ടുകാര്‍ക്ക് കളയേണ്ട അവസ്ഥയുണ്ടായി.

വിവാഹാഘോഷങ്ങള്‍ക്ക് മൂക്കുകയറിടേണ്ട ജമാഅത്ത് കമ്മിറ്റികളുടെ നിസ്സംഗതയെ കുറിച്ച് നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണിപ്പോള്‍. വിവാഹം പോലെയുള്ള പരിപാവന കര്‍മ്മങ്ങളുടെ പേരില്‍ ഉണ്ടാക്കുന്ന ആഭാസങ്ങളെ കര്‍ശനമായി നിയന്ത്രിക്കണമെന്ന ജമാഅത്തുകളുടെ ആവശ്യം ചെവികൊള്ളാന്‍ യുവതലമുറ തയ്യാറാകാത്തതാണ് ഇത് തുടര്‍ക്കഥകളായി മാറുന്നതെന്നാണ് ആക്ഷേപം. ഇസ്ലാം പവിത്രമായി കാണുന്ന വിവാഹത്തെ ദൂര്‍ത്ത് കൊണ്ടും, അനാചാരങ്ങള്‍ കൊണ്ടും മലീമസമാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇതിന് വിവാഹ നിശ്ചയ സമയത്ത് തന്നെ ഇരുവീട്ടുകാരും തീരുമാനങ്ങളെടുക്കാനും തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിന് ജമാഅത്ത് മഹല്ല് കമ്മിറ്റികള്‍ തന്നെ മുന്‍കൈയ്യെടുക്കണമെന്നാണ് ആവശ്യം.

രാത്രി പുറപ്പെട്ട വരന്‍ വധുവിന്റെ വീട്ടിലെത്തിയത് രാവിലെ 7 മണിക്ക്; വിവാഹാഘോഷങ്ങളിലെ ആഭാസങ്ങള്‍ക്കും റാഗിംഗുകള്‍ക്കും അറുതിയില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kumbala, Bribe, groom, Wedding, Top-Headlines, marriage, Friend, Groom Ragged by friends
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL