City Gold
news portal
» » » » » » » » പൂവാലന്മാര്‍ക്ക് ഇതിലും വലിയൊരു പണി കിട്ടിയിട്ടുണ്ടാകില്ല; പ്രിന്‍സിപ്പാള്‍ തെളിവ് സഹിതം പരാതി നല്‍കി, 2 യുവാക്കളെ പോലീസ് പൊക്കി

വിദ്യാനഗര്‍: (www.kasargodvartha.com 07.12.2017) കാറിലെത്തി കോളജ് വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തി വന്ന പൂവാലന്മാരെ പോലീസ് പൊക്കി. പ്രിന്‍സിപ്പാള്‍ തെളിവ് സഹിതം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് രണ്ട് യുവാക്കളെ വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറും അഡീ. എസ് ഐ അമ്പാടിയും ചേര്‍ന്ന് പിടികൂടിയത്.

ബുധനാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. ആലംപാടിയിലെ അമീര്‍ സുഹൈല്‍ (26), അഹ് മദ് സല്‍മാന്‍ ഫാരിസ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ചെര്‍ക്കള മലബാര്‍ അക്കാദമി വിമണ്‍സ് കോളജിലെ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്തതിനാണ് ഇവര്‍ പിടിയിലായത്. പിന്തുടരുകയും ബസില്‍ കയറുമ്പോള്‍ ബസിനെ പിന്തുടര്‍ന്നും ശല്യപ്പെടുത്തുകയാണ് യുവാക്കള്‍ ചെയ്തുവന്നിരുന്നത്. പ്രിന്‍സിപ്പാള്‍ യുവാക്കളുടെ ഫോട്ടോയും കാറിന്റെ നമ്പര്‍ സഹിതവും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എസ് ഐ എത്തുമ്പോള്‍ യുവാക്കള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു ചെയ്തിരുന്നത്.

ഇതേതുടര്‍ന്ന് കോളജ് പരിസരത്ത് ഒരു പോലീസുകാരനെ മഫ്തിയില്‍ നിയമിച്ചു. പൂവാലന്മാര്‍ കോളജ് സ്‌റ്റോപ്പില്‍ എത്തിയ വിവരം പോലീസുകാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ് ഐയും സംഘവുമെത്തി യുവാക്കളെ കൈയ്യോടെ പിടികൂടുകയായിരുന്നു. കാറും കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vidya Nagar, Youth, Top-Headlines, eve teasing; 2 youths held
< !- START disable copy paste -->

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date